കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയി: പിടിയിലായത് മയക്കുമരുന്നുമായി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയി;എന്‍.ഐ.ടി പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന ബ്രൌണ്‍ ഷുഗറുമായി യുവാവ് പിടിയില്‍.എന്‍.ഐ.ടി പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന 21 ഗ്രാം ബ്രൌണ്‍ ഷുഗറുമായി വന്ന യുവാവിനെ കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൈലാസനാഥന്‍ അറസ്റ്റ് ചെയ്തു. പെരുമണ്ണ കോട്ടായിതാഴം താമസിക്കുന്ന വെള്ളയില്‍ നാലുകുടി പറമ്പ് മമ്മിയുടെ മകന്‍ മുഹമ്മദ്‌ റാഫി (30) ആണ് പിടിയിലായത്.

വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാള്‍ ഓടിച്ച കെ.എല്‍-11വി - 8052 എന്ന നമ്പറിലുള്ള മോട്ടോര്‍ സൈക്കിളും പോലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

brownsugarcase

കുന്ദമംഗലം, എന്‍.ഐ.ടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്കൂള്‍ തുറക്കാനായത് കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ എന്‍.ഐ.ടിയില്‍ പഠിക്കുന്ന അന്യ സംസ്ഥാനക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.ഐ.എം, എന്‍.ഐ.ടി എന്നീ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെച്ച് മയക്കുമരുന്ന് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പലപ്പോഴും വാഹന പരിശോധന നടത്തുമ്പോള്‍ മറ്റു യാത്രക്കാര്‍ പോലീസ് വാഹന പരിശോധന നടത്തുന്നുണ്ടെന്ന സൂചന നല്‍കുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കാറുണ്ടെന്നാണ് പോലീസിന്‍റെ പരാതി. വരും ദിവസങ്ങളിലും കുന്ദമംഗലം സ്റ്റേഷന്‍ പരിതിയില്‍ പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.

English summary
man arrested with brown sugar in Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X