Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരത്തില്‍ കെട്ടി വെച്ച് മദ്യം കടത്തി: പിടിച്ചെടുത്തത് മാഹി നിര്‍മിത മദ്യം!! ഒരാള്‍ അറസ്റ്റില്‍

വടകര: കാലിന്റെ മുട്ടിനു താഴെ ചുറ്റും മദ്യം അടുക്കി വെച്ച് ബാൻഡ് എയ്ഡ് കെട്ടി കടത്തുകയായിരുന്ന 18 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.പയ്യോളി പള്ളിക്കര സ്വദേശി രാരിത്താഴ രവിയെ(52)യാണ് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ 14 കുപ്പിയും, ഒരു ലിറ്ററിന്റെ നാലു കുപ്പി മദ്യവുമാണ് പിടികൂടിയത്.

ഇരു കാൽ മുട്ടിനു താഴെയും മദ്യം വെച്ച് ബാൻഡ് എയ്ഡ് കൊണ്ട് വരിഞ്ഞു കെട്ടിയ ശേഷം പാന്റ്സ് ധരിച്ചാൽ മദ്യ കടത്തുന്ന രീതി പരിശോധനയിൽ കണ്ടെത്താനാകില്ല. പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ബസ്സിറങ്ങിയ ഇയ്യാളുടെ നടത്തത്തിൽ സംശയം തോന്നിയതിനാലാണ് പോലീസ് പരിശോധന നടത്തിയത്. നേരത്തെ ഇയ്യാൾക്കെതിരെ അബ്കാരി കേസ് നിലവിലുണ്ട്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാഹിയില്‍ നിന്നുള്ള മദ്യകടത്തുകാര്‍ പൊലീസ് വലയിലാകുമ്പോള്‍ പുതിയ തന്ത്രം പയറ്റിയ വിരുതന്‍. കാലുകളില്‍ അറയുണ്ടാക്കി മദ്യം കടത്തുകയായിരുന്നു തിക്കോടി സ്വദേശി വടകരയില്‍ പൊലീസ് പിടിയിലായി.

liquor-

വടകര ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് ക്രിമിനുലുകള്‍ക്കും മദ്യകടത്തുകാര്‍ക്കും വെല്ലുവിളിയാകുന്നു. വ്യാഴ്ഴ്ച ഉച്ചയോടെയാണ് വടകര പുതിയ ബസ് സ്റ്റാന്റില്‍ മദ്യകടത്തുകാരന്‍ പിടിയിലാകുന്നത്. തിക്കോടി പള്ളിതാഴെ രാരിതാഴെ രവി (52) ആണ് പിടിയിലായത്. ഇയാളുടെ കാലുകളില്‍ കിടത്തി കടത്തുകയായിരുന്ന 18 കുപ്പില്‍ വിദേശ മദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. അരലിറ്ററിന്റെ 14 കുപ്പിയും 180 മില്ലീലിറ്ററിന്റെ 4 കുപ്പിയുടെ മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഹിയില്‍ നിന്ന് മദ്യവുമായി എത്തിയ ആള്‍ പിടിയിലായത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+