യുവാവിനെ ലോഡ്ജില്‍ കയറി വെട്ടി, തലയ്ക്ക് പരിക്ക് !!!

  • Posted By:
Subscribe to Oneindia Malayalam

ചവറ: ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറിയ ആറംഗ സംഘം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. പന്മന സ്വദേശി ശിവപ്രസാദിനെ(36)യാണ് വെട്ടിയത്. പുത്തന്‍ചന്തയിലുള്ള ലോഡ്ജില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ബൈക്കിലെത്തിയ സംഘം മുറിയുടെ കതക് തുറന്ന് അകത്ത് കയറി ശിവപ്രസാദിനെ ആക്രമിയ്ക്കുകയായിരുന്നു. വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേല്‍ക്കുകയും കമ്പിവടി കൊണ്ട് ദേഹത്ത് അടിയ്ക്കുകയും ചെയ്തു. പരിക്കേറ്റ ശിവപ്രസാദ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

knife

സംഭവത്തില്‍ ചവറ പോലീസ് കേസ് എടുത്തു. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പറുകളെ കുറിച്ച് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Man attacked at room.
Please Wait while comments are loading...