പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന് സംഭവിച്ചത്...സംഭവം കാസര്‍കോഡ്!!
അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു
കാസര്‍കോഡ്: സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തില്‍ വീണ്ടും. കാസര്‍കോഡാണ് ഗുണ്ടകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. ആലക്കോട് കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി ആര്‍ സനലിനെയാണ് (24) സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തളങ്കരയില്‍ വച്ചായിരുന്നു സംഭവം. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കാസര്‍കോഡ് പഠിക്കുന്ന നാട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാനെത്തിയപ്പോഴാണ് സനലിനെ ഒരു കൂട്ടം പേര്‍ ആക്രമിച്ചത്. കാര്‍ വളഞ്ഞ് തന്നെ ചിലര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സനല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പേര് ചോദിച്ച ശേഷം അവര്‍ തന്റെ കാറില്‍ കയറുകയും ഭീഷണിപ്പെടുത്തി തളങ്കര തുറമുഖത്തേക്ക് പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവിടെത്തിയ ശേഷം തന്നെ അവര്‍ മര്‍ദ്ദിക്കുകയും താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

അവിടെ നിന്നുള്ള ആക്രമണത്തിനു ശേഷം തളങ്കരയിലെ ആശുപത്രിക്കു സമീപമെത്തിച്ചും മര്‍ദ്ദിച്ചതായി സനല്‍ പരാതിയില്‍ വിശദമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തന്നെയെത്തിയാണ് സനലിനെ രക്ഷിച്ചത്. ടൗണ്‍ എസ്‌ഐ പി അജിത് കുമാറാണ് ഇക്കാര്യമറിയിച്ചത്.












Click it and Unblock the Notifications