പോലീസ് മർദ്ദിച്ച യുവാവിന്റെ നില ഗുരുതരം, വിവാഹമാലോചിച്ച് ചെന്നതിനോ ഇതൊക്കെ ??
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പോലീസിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മൈഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മംഗലപുരം സ്വദേശിയായ യുവതിയുമായി മുഹമ്മദ് ഹബീബ് പ്രണയത്തിലായിരുന്നു. വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടിലും ചെന്നു. എന്നാല്‍് വീട്ടുകാര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.

യുവതിയെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്ന വീട്ടുകാരുടെ പരാതിയാണ് മംഗലപുരം പോലീസ് ഹബീബിനെ കസ്റ്റഡിയില്‍ എടുത്തത്. അവിടെ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു.

പോലീസിന്റെ മര്‍ദ്ദനത്തില്‍ ഹബീബിന്റെ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്‌റിട്ടുണ്ട്. നില ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും മംഗലപുരം എസ് ഐ പറയുന്നു.


Click it and Unblock the Notifications