Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെയും സഹോദരനെയും ആക്രമിച്ചു

അമ്പലപ്പുഴ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയും സഹോദരനെയും യുവാവും സംഘവും ചേര്‍ന്ന് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിയെ സഹോദരന്‍ സ്‌കൂളില്‍ നിന്നും ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവെ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ന് തോട്ടപ്പള്ളി സ്പില്‍വേയില്‍ വച്ചായിരുന്നു യുവാവിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും അക്രമം.

ഗുരുതരമായി പരിക്കേറ്റ പല്ലന സ്വദേശിയായ പെണ്‍കുട്ടിയും സഹോദരനും വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അക്രമത്തിനുശേഷം ഓടിപ്പോയ സംഘത്തിലെ തോട്ടപ്പള്ളി സ്വദേശി അപ്പു(22) എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മറ്റു മൂന്നുപേരും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് വിവരം.

alappuzha-map

പെണ്‍കുട്ടിയെ മാസങ്ങളായി യുവാവ് പിറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വീട്ടുകാരോട് വിവരം പറഞ്ഞു. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ഒഴിവാക്കാനായിട്ടായിരുന്നു സഹോദരന്‍ ബൈക്കില്‍ സ്‌കൂളിലെത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നത്. ഇതില്‍ പ്രകോപിതനായാണ് നിരാശാ കാമുകനും സംഘവും ഇരുമ്പവടികൊണ്ട് ഇരുവരെയും അടിച്ചു വീഴ്ത്തിയത് എന്നാണ് വിവരം.

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമം ഇപ്പോള്‍ പതിവു സംഭവമാകുകയാണ്. കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വെട്ടി വീഴ്ത്തിയശേഷം ആത്മഹത്യ ചെയ്ത കാര്യം വാര്‍ത്തയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെ ഒട്ടേറെ ആസിഡ് ആക്രമണവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+