ജീവനല്ലാതെ മറ്റൊന്നും പകരം തരാന്‍ ഇല്ല..യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതി ഞരമ്പു മുറിച്ചു....
ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മിഥുനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടിൽ സുജിത് വേണുഗോപാലായിരുന്നു ഇയാളുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ ഇയാളെ കൈയ്യിലെ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സുജിത്തിനെ മിഥുന് മര്‍ദ്ദിക്കുന്നത്. സുജിത്തിന്റെ ഇളയച്ഛന്റെ മകളെ മിഥുൻ നിരന്തരം ശല്യം ചെയ്തിരുന്നത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമായത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ടൗണിലെ ഓട്ടോ ഡ്രൈവറായ മിഥുന് കമ്പി വടി ഉപയോഗിച്ച് സുജിത്തിനെ മർദ്ദിക്കുകയായിരുന്നു.തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ചെയ്തത് തിരുത്താന്‍ പറ്റാത്ത തെറ്റ്
അറിഞ്ഞ് കൊണ്ട് ചെയ്തതല്ല. പറ്റിപ്പോയി. തിരുത്താന്‍ പറ്റാത്ത തെറ്റാണ്. ആ തെറ്റിന് തന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ലെന്ന് മിഥുന് എഴുതിയതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.ഏഷ്യാനെറ്റ് ന്യൂസാണ് കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

പ്രകോപിച്ചതിനാല്‍
ശിഖണ്ഡി എന്ന് വിളിച്ച് പ്രകോപിപ്പിച്ചതിനാലാണ് മര്‍ദ്ദിച്ചത്. ശിഖണ്ഡി എന്ന് വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ.മരിക്കണം എന്ന് ആഗ്രഹിച്ച് ചെയ്തതല്ല. ഇപ്പോഴും സ്വപ്നം കണ്ടപോലെയാണ് എല്ലാം തോന്നുന്നത്.
ആദ്യമായി ഒരാളെ മര്‍ദ്ദിക്കുന്നു. അയാള്‍ മരിക്കുന്നു. എത്ര ഭീകരമായ അവസ്ഥയാണത്.

ഒരു നോട്ടം കൊണ്ടു പോലും...
നിന്റെ ചേച്ചിയെ ഒരു നോട്ടം കൊണ്ടുപോലും ശല്യം ചെയ്തിട്ടില്ല. നിന്റെ ചേച്ചിയെ പോലെ ഒരു പെണ്‍കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ടാണ് ഇഷ്ടപ്പെട്ടത്. അവസാനം കാലം വരെ അവള് കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇഷ്ടമായത്.ഇപ്പോഴത്തെ കുറെ പെൺകുട്ടികൾ ഉണ്ട് നാല് ദിവസം ഭർത്താവിന്റെ കൂടെ അഞ്ചാം ദിവസം അവർ വേറെ ആരുടെ എങ്കിലും കൂടെ ആകും. അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാൻ പുണ്യം ചെയ്യണം

എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട്....
എന്തായാലും എല്ലാം കഴിഞ്ഞു .വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെൽപ് ചെയ്യണം എല്ലാവരോടും good bye.ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങൾക്കു തരാൻ ഉള്ളു അതിൽ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യൻ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാൻ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കൽ കൂടെ മാപ്പ് പറയാണ് ..all of you thank you and good bye.ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications