പാലക്കാട്; മകളുടെ കുഞ്ഞുമായി മുറ്റത്തിരുന്ന ഗൃഹനാഥനെ അയല്‍വാസി തലയ്ക്ക് ഇടിച്ച് കൊന്നു
പാലക്കാട്: പാലക്കാട് കിണാശ്ശേരിയില്‍ ഗൃഹനാഥനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. രാത്രിയില്‍ മകളുടെ കുഞ്ഞിനെ കളിപ്പിച്ച് മുറ്റത്തിരിയ്ക്കുമ്പോഴാണ് കിണാശ്ശേരി കൂട്ടാല വീട്ടില്‍ ജയകുമാറിനെ അയല്‍വാസി തലയ്ക്കിടിച്ച് കൊല്ലുന്നത്. കളരിക്കല്‍ വീട്ടില്‍ ദേവദാസ് (33) ആണ് ജയകുമാറിനെ കൊന്നത്.
മാനസികാസ്വാസ്ഥ്യമുള്ളയാളാണ് കൊലപാതകം ചെയ്ത ദേവദാസ്. തന്റെ വീട്ടുകാരെ ദേവദാസ് നിരന്തരം ശല്യം ചെയ്യുന്നയാതിയ കാട്ടി ജയകുമാര്‍ പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടായിട്ടുണ്ട്.

ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. മുറ്റത്ത് കിടന്ന കല്ലുകള്‍ കൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപാതകം നടത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍ക്കാരും എത്തിയപ്പോഴേയ്ക്കും ജയകുമാര്‍ മരിച്ചു. തുടര്‍ന്ന് ദേവദാസിനെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications