പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം, ഒരാള്‍ അറസ്റ്റില്‍, ഇനിയും രണ്ട് പേര്‍, പ്രതികളുടെ ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ അടിച്ച് കൊന്ന യുവാക്കളില്‍ ഒരാള്‍ പൊലീസ് പിടിയിലായി. വക്കം സ്വദേശി വിനായക് ആണ് പിടിയിലായത്. വക്കം മണക്കാട് വീട്ടില്‍ ഷബീറിനെ തല്ലിക്കൊന്ന കേസിലാണ് വികാസ് പിടിയിലായത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള് വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഈ വീഡിയോയില്‍ നിന്ന് തന്നെ പ്രതികളെ ഏറെക്കുറെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഒരു വര്‍ഷത്തിന് മുമ്പ് നടന്ന പ്രശ്‌നങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

ഞെട്ടിച്ചില്ലേ
ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരാളെ മൂന്നംഗ സംഘം ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഭയാനകമായ വീഡിയോയാണ് പ്രചരിച്ചത്. യുവാവിന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കാലുകള്‍ തല്ലിയൊടിയ്ക്കുകയായിരുന്നു. വക്കം സ്വദേശിയായ ഷബീറാണ് ഇത്തരത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ഒരാള്‍
കൊലപാതകത്തില്‍ വക്കം സ്വദേശി വിനായകാണ് പൊലീസിന്റെ പിടിയിലായത്

ഞായറാഴ്ച
ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. കേസില്‍ ഇനി രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്

പൊലീസ്....
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വക്കത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്

പ്രചരിയ്ക്കുന്നു
യുവാവിനെ തല്ലിക്കൊന്ന പ്രതികള്‍ എന്ന പേരില്‍ ചില യുവാക്കളുടെ ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications