Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം..! യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്ന് റോഡില്‍ തള്ളി..!!

കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊലപാതക കാരണം വ്യക്തമല്ല.

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടന്ന കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ കണ്ണൂരില്‍ മറ്റൊരു കൊലപാതകം കൂടി. മാനസിക രോഗിയായ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.

വയനാട് സ്വദേശി ബക്കളം ഖാദര്‍ ആണ് ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മൃതദേഹം കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു.മര്‍ദനമേറ്റ നിലയില്‍ ഇയാള്‍ റോഡരികില്‍ കിടക്കുന്ന വിവരം നാട്ടുകാരണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

death

ഖാദറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇയാള്‍ മോഷ്ടാവാണെന്നും മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍ രാത്രി തകര്‍ക്കുന്നത് ഇയാളുടെ പതിവാണെന്നും പറയപ്പെടുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചതാകാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്.

kannur

നേരത്തെ നിരവധി കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായി വിവരമുണ്ട്. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തളിപ്പറമ്പ്, പഴയങ്ങാടി, വളപട്ടണം, കണ്ണപുരം പൊലീസ് സ്റ്റേഷനുകളില്‍ ഖാദറിനെതിരെ നേരത്തെ കേസുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+