ദത്തുപുത്രനെ വളര്‍ത്തച്ഛന്‍ മര്‍ദ്ദിച്ചവശനാക്കി
വെഞ്ഞാറമൂട്: ദത്തെടുത്ത് വളര്‍ത്തിയ മകനെ മര്‍ദ്ദിച്ചവശനാക്കി വളര്‍ത്തച്ഛന്റെ ക്രൂരത. തിരുവവന്തപുരം
വെഞ്ഞാറമൂട്ടിലാണ് സംഭവം. ട്യൂഷന് പോയി മടങ്ങി രാന്‍ വൈകിയതിനെത്തുടര്‍ന്നാണ് ഒന്‍പതു വയസുകാരനായ കുട്ടിയ വളര്‍ത്തച്ഛനായ ശശിധരന്‍(53) മര്‍ദ്ദിച്ചവശനാക്കിത്.
ഇളന്പ സ്‌കൂളിലെ നാലാംക്ളാസ് വിദ്യാര്‍ഥി വിഷ്ണുവാണ് മര്‍ദ്ദനത്തെത്തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏഴ് വര്‍ഷം മുമ്പാണ് ശശിധരനും ഭാര്യ സുമതിയും ശിശുക്ഷേമ സമിതിയില്‍ നിന്ന് കുട്ടിയെ ദത്തെടുത്തത്. എന്നാല്‍ കുട്ടി വലുതായതോടെ ശശിധരന് താത്പര്യം കുറഞ്ഞു വരാന്‍ തുടങ്ങി. പൊതുപ്രവര്‍ത്തക കൂടിയായ വളര്‍ത്തമ്മ സുമതി കുട്ടിയെ വളരെ സ്‌നേഹത്തോടെയാണ് വളര്‍ത്തുന്നത്.

അമ്മ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു കുട്ടിയെ മര്‍ദ്ദിത്തത്. ഇതിന് മുന്‍പും പലതവണ ശശിധരന്‍ കുട്ടിയെ ആക്രമിച്ചിരുന്നു. കുട്ടിയെ മര്‍ദ്ദിയ്ക്കുന്നത് കണ്ട് അയല്‍ക്കാരെത്തിയപ്പോഴേയ്ക്കും പ്രതി വീട്ടില്‍ കയറി തകകടച്ചു. എന്നാല്‍ പിന്‍വശത്തെ വാതില്‍ ചവിട്ടി തുറന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
.












Click it and Unblock the Notifications