Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിക്ക് മുന്നില്‍ ഷൈന്‍ ചെയ്യാന്‍ സിനിമാ സ്റ്റൈലില്‍ കാര്‍ കൊണ്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് യുവാവ്

തൃശൂര്‍: 'പ്രശ്നത്തില്‍ അകപ്പെട്ട' പെണ്‍സുഹൃത്തിന് രക്ഷകനായി സിനിമ സ്റ്റൈലില്‍ കാറുകൊണ്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ യുവാവിനെതിരെ പോലീസ് കേസ്. തന്നെ ശല്യം ചെയ്തെന്ന പെണ്‍കുട്ടിയെ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊട്ടില്‍പാലത്തു നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.

ഡ്രൈവറുടെ തൊട്ടുപിറകിലെ സീറ്റില്‍ ഇരുന്ന യുവതി ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ കാല്‍ ഡ്രൈവര്‍ സീറ്റിലേക്ക് കയറ്റിവെച്ചപ്പോള്‍ തന്‍റെ ദേഹത്ത് തട്ടിയെന്നും ഇതേ തുടര്‍ന്ന് കാല്‍ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഡ്രൈവര്‍ രതീഷ് പറയുന്നത്. ആവശ്യപ്പെട്ട ഉടന്‍ തന്നെ പെണ്‍കുട്ടി അനുസരിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു..

ഡ‍ിപ്പോയ്ക്ക് സമീപം

ഡ‍ിപ്പോയ്ക്ക് സമീപം

എന്നാല്‍, പിന്നീട് ബസ് തൃശൂര്‍ കെഎസ്ആര്‍ടിസി ഡ‍ിപ്പോയ്ക്ക് സമീപത്ത് എത്തിയപ്പോള്‍ കാറുമായി എത്തിയ യുവാവ് ബസ് തടയുകയായിരുന്നു. പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട യുവാവ് പുറത്ത് നിന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ഡ്രൈവര്‍ സീറ്റിനും സ്റ്റിയറിങ്ങനും മറ്റും കേടുപാടികള്‍ സംഭവിച്ചു.

ശ്രമം പാളി

ശ്രമം പാളി

ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താക്കോല്‍ പൊട്ടിയതോടെ ബസിന്‍റെ ഓട്ടോമാറ്റിക് വാതില്‍ തുറക്കാന്‍ കഴിയാത്ത നിലയിലായി. ഇതോടെയാണ് പെണ്‍കുട്ടിയുമായി കാറില്‍ രക്ഷപ്പെടാനുള്ള യുവാവിന്‍റെ ശ്രമം പാളിയത്.

നാടകീയ സംഭവങ്ങള്‍

നാടകീയ സംഭവങ്ങള്‍

പിന്നീട് ബസ് സ്റ്റാന്‍ഡിന് അകത്തേക്ക് കൊണ്ടിട്ടപ്പോള്‍ പെണ്‍കുട്ടിയേ തേടി യുവാവ് സ്റ്റാന്‍ഡിന് അകത്തേക്കും സുഹൃത്തിനേ തേടി പെണ്‍കുട്ടി പുറത്തേക്കും ഓടിയതടെ എല്ലാവരുടേയും ശ്രദ്ധ ഇവരിലായിരുന്നു. തൃശൂര്‍ കെഎസ്ആര്‍ടിസ് ഡിപ്പോക്ക് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സൂപ്പര്‍ ഫാസ്റ്റില്‍

സൂപ്പര്‍ ഫാസ്റ്റില്‍

ഡ്രൈവറെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും ഇവരെ തടഞ്ഞു വെച്ച് പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് തൊട്ടില്‍പ്പാലം ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവറും ബാലുശേരി പറാഞ്ചേരി സ്വദേശിയുമായ ടിപി രതീഷിനാണ് മര്‍ദ്ദനമേറ്റത്.

പരാതിയും കേസും

പരാതിയും കേസും

രതീഷിന്‍റെ പരാതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും യുവാവിനെതിരെ കേസ് എടുത്തു. ബസില്‍ വെച്ച് ഡ്രെവര്‍ ശല്യം ചെയ്തെന്ന് പെണ്‍കുട്ടിയും പരാതി നല്‍കിയതോടെ രീതിഷിനെതിരേയും പോലീസ് കേസ് എടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+