• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടായിസം..യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് തല്ലിച്ചതച്ചു..!!!

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരിലെ അഴീക്കോട് വടക്കേ ഇന്ത്യന്‍ മാതൃകയില്‍ സദാചാര ഗുണ്ടായിസം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ആളുകള്‍ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. അഴീക്കോട് മേനാന്‍ ബസാറില്‍ നാട്ടുകാരുടെ മുന്നില്‍ വെച്ചാണ് സലാം എന്ന യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചത്. വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു ഇയാളെ തല്ലിച്ചതച്ചത്.

മണിക്കൂറുകളോളം നീണ്ട ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസെത്തിയാണ് സലാമിനെ മോചിപ്പിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തില്‍ ഇയാളുടെ മൂന്ന് പല്ലുകള്‍ പോയിട്ടുണ്ട്. ശരീരം മുഴുവന്‍ അടിയേറ്റ പാടുകളുണ്ട്.

സലാമിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാകൃത ശിക്ഷാരീതി നടപ്പാക്കിയവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായകരമാകുമെന്നാണ് കരുതുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ അടക്കം മോഷണക്കുറ്റവും മറ്റും ആരോപിച്ച് പൊതുജന മധ്യത്തില്‍ കെട്ടിയിട്ട് തല്ലിച്ചതയ്ക്കുന്നത് വടക്കേ ഇന്ത്യയിലെന്ന പോലെ കേരളത്തിലും വ്യാപിക്കുകയാണ്.

English summary
A man in Kodungallur was brutally beaten up by a group of people. He was made naked and tied to an electric post and attacked by some men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more