Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയ രോഗം.. ഭാര്യയെ ഭര്‍ത്താവ് തലക്ക് അടിച്ചു വീഴ്ത്തി! കഴുത്തറുത്ത് കൊന്നു!

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി തലയറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം മണക്കാട് ശ്രീവരാഹം തൂത്തുക്കുടി സ്വദേശി കന്നിയമ്മയെ (39) ആണ് ഭര്‍ത്താവ് മാരിയപ്പന്‍ (48) മൃഗീയമായി കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം ഇയാള്‍ ഒളിവിലാണ്. മാരിയപ്പനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രിയാണ് സംഭവം. വൈകീട്ടോടെ മാരിയപ്പനും കന്നിയമ്മയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷം ഒരു സിനിമയ്ക്കും പോയി രാത്രിയോടെ മടങ്ങിയെത്തി. വീട്ടിലെത്തി ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 കഴുത്തറുത്തു

കഴുത്തറുത്തു

ഭാര്യയെ സംശയിച്ച മാരിയപ്പന്‍ അവരെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉപുറത്ത് നല്ല മഴയായതിനാല്‍ സമീപവാസികള്‍ കൊലപാതകം അറിഞ്ഞില്ല. ഭാര്യ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയതോടെ മൊബൈല്‍ ഉപേക്ഷിച്ച് മാരിയപ്പന്‍ എംഎടി സ്കൂട്ടറില്‍ കയറി സ്ഥലം വിട്ടു.

 മകന്‍ എത്തി

മകന്‍ എത്തി

പിസ ഹട്ടില്‍ ഡെലിവറി ബോയ് ആയ മകന്‍ മണികണ്ഠന്‍ രാത്രി വീട്ടില്‍ എത്തിയപ്പോഴാണ് കന്നിയമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ മണികണ്ഠന്‍ വിവരം അറിയിച്ചു.

 പോലീസ്

പോലീസ്

മാരിയപ്പന്‍ ധൃതിയില്‍ സ്കൂട്ടര്‍ എടുത്ത് പോകുന്നത് കണ്ടിരുന്നതായി മണികണ്ഠന്‍ പോലീസില്‍ വിവരം അറിയിച്ചി്ട്ടുണ്ട്. ഇതോടെയാണ് പോലീസ് മാരിയപ്പനായി അന്വേഷണം വ്യാപിപിച്ചത്. അതേസമയം മാരിയപ്പന്‍ കൊല നടത്തിയെന്ന് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 സൗമ്യ സ്വഭാവക്കാരന്‍

സൗമ്യ സ്വഭാവക്കാരന്‍

20 വര്‍ഷം മുന്‍പാണ് മാരിയപ്പനും ഭാര്യയും തിരുവനന്തപുരത്ത് എത്തുന്നത്. കച്ചവടത്തിന് എത്തിയ ഇരുവരും പ്രദേശക്കാരയി പെട്ടെന്ന് മാറി. പാത്രകച്ചവടം ഉള്‍പ്പെടെ പലതും ചെയ്ത കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ്.

 നാല് വര്‍ഷം മുന്‍പ്

നാല് വര്‍ഷം മുന്‍പ്

പൊതുവേ സൗമ്യ സ്വഭാവക്കാരനാണ് മാരിയപ്പന്‍ എന്ന് സമീപവാസികള്‍ പറയുന്നു. ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാറേ ഉണ്ടായിരുന്നില്ല. നാല് വര്‍ഷം മുന്‍പാണ് ഇവര്‍ ശ്രീവരാഹത്തേക്ക് മാറിയത്.

 വിവാഹം കഴിപ്പിച്ചു

വിവാഹം കഴിപ്പിച്ചു

മകള്‍ ഗീതയെ തമിഴ്നാട്ടിലേക്ക് വിവാഹം കഴിപ്പിച്ചയച്ചു. മറ്റൊരു മകന്‍ ഗണേഷനും തമിഴ്നാട്ടില്‍ തന്നെയാണ് താമസം. ഇളയ മകന്‍ മണികണ്ഠന്‍ മാത്രമാണ് ഒപ്പമുള്ളത്.

 പ്രേരണ

പ്രേരണ

സൗമ്യ സ്വഭാവക്കാരനായ മാരിയപ്പന്‍ ഭാര്യയെ കൊന്നത് വൈകീട്ട് കണ്ട് വന്ന സിനിമയെ അനുകരിച്ചാണോയെന്ന സംശയവും ഉയരുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ വിക്രമിന്‍റെ ചിത്രത്തില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കഴുത്ത് അറുത്ത് കൊല്ലുന്ന ഒരു രംഗമുണ്ട്.

 മേശയ്ക്കടിയില്‍

മേശയ്ക്കടിയില്‍

അതേ രീതിയാണ് പകര്‍ത്തിയതെന്നാണ് സംശയം. കത്തിയിലെ ചോര പേപ്പര്‍ ഉപയോഗിച്ച് തുടച്ച് നീക്കി മേശയ്ക്കടിയില്‍ വെച്ചിട്ടുണ്ട്. ചുറ്റികയും ഒളിച്ച് വെച്ചിരിക്കുകയായിരുന്നു.

 മാനസിക അസുഖം

മാനസിക അസുഖം

അതേസയം മാരിയപ്പന് മാനസിക രോഗമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ട് വര്‍ഷമായി പലപ്പോഴും അസ്വസ്ഥത കാണിച്ചിട്ടുണ്ട്. എന്നാല്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നില്ല. മാനസിക വിഭ്രാന്തിയുള്ള മാരിയപ്പന്‍ സിനിമ കണ്ടതോടെ അക്രമവാസന കാണിച്ചതാകാമെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+