കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി കാസർകോട് യുവാവ് പിടിയില്‍

Google Oneindia Malayalam News

കാസര്‍കോട്: കാറില്‍ കടത്തുകയായികുന്ന ഒരു കിലോ കഞ്ചാവുമായി മേല്‍പ്പറമ്പില്‍ യുവാവ് പിടിയില്‍. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ തിരച്ചില്‍ നടത്തവെ സിനിമാസ്റ്റൈലില്‍ കാര്‍ വെട്ടിച്ച് കടന്ന യുവാവിനെയാണ് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറും പ്രൊബേഷണല്‍ എസ്.ഐ. റൗഫും സംഘവും പിന്തുടര്‍ന്ന് പിടികൂടിയത്.

കനാലിൽ വിഷ ദ്രാവകം കലക്കി മൽസ്യ ബന്ധനം- നാലു പേർ അറസ്റ്റിൽകനാലിൽ വിഷ ദ്രാവകം കലക്കി മൽസ്യ ബന്ധനം- നാലു പേർ അറസ്റ്റിൽ

മേല്‍പ്പറമ്പ് ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തുമ്പോഴാണ് കാസര്‍കോട് ഭാഗത്തേക്ക് അമിത വേഗതയില്‍ ചീറിപ്പായുകയായിരുന്ന കാര്‍ ശ്രദ്ധയില്‍പെട്ടത്. കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. വാഹനത്തെ ചന്ദ്രഗിരിപ്പാലം കഴിഞ്ഞ് ബജാജ്‌ഷോറൂം വരെ പിന്തുടര്‍ന്നെങ്കിലും ഇതിനടുത്ത് വെച്ച് തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കാര്‍ മേല്‍പ്പറമ്പ് ഭാഗത്തേക്ക് തന്നെ കുതിക്കുകയായിരുന്നു. പൊലീസ് സംഘം വീണ്ടും മേല്‍പ്പറമ്പിലെത്തിയെങ്കിലും ആദ്യം കാര്‍ കണ്ടെത്താനായില്ല.

 drugs

തിരച്ചിലിനൊടുവില്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. പൊലീസ് എത്തിയപ്പോഴേക്കും രണ്ടു പേര്‍ കുറുക്കു വഴിയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇടവഴിയില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും നിരപരാധിയെന്ന് കണ്ട് ഒരാളെ വിട്ടയച്ചു. കാര്‍ പരിശോധിച്ചപ്പോള്‍ ഒരു കിലോ കഞ്ചാവ് കണ്ടെത്തി. കൂടുതല്‍ അളവില്‍ കാറില്‍ കഞ്ചാവ് ഉണ്ടായിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

പിണറായി പാവങ്ങളുടെ ചോര ഊറ്റി കുടിക്കുന്നയാള്‍... ചെങ്ങന്നൂരില്‍ കാണിച്ച് തരാമെന്ന് കത്തോലിക്ക സഭ!!പിണറായി പാവങ്ങളുടെ ചോര ഊറ്റി കുടിക്കുന്നയാള്‍... ചെങ്ങന്നൂരില്‍ കാണിച്ച് തരാമെന്ന് കത്തോലിക്ക സഭ!!

ഒഞ്ചിയം അക്രമം, സിപിഎം- പൊലീസ് ഒത്തുകളിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുംഒഞ്ചിയം അക്രമം, സിപിഎം- പൊലീസ് ഒത്തുകളിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും

English summary
man caught with ganja in ksarkode; police arrested him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X