കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ പിടികൂടിയത് 5 കോടിയുടെ ഐസ്‌മെത്ത്; പ്രിയം സ്ത്രീകള്‍ക്ക്, ലൈംഗികാസക്തി വര്‍ധിപ്പിക്കും

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത് ഐസ്‌മെത്ത് ഉള്‍പ്പടേയുള്ള മയക്ക്മരുന്നുകളായിരുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ടി കൊച്ചിയില്‍ എത്തിച്ച മയക്ക് മരുന്നുകള്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

ലഹരിമരുന്ന് മാര്‍ക്കറ്റില്‍ അഞ്ച് കോടി രൂപയോളം വില വരുന്ന ഐസ്‌മെത്ത് എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശിയായ ഇബ്രാഹീം ഷെരീഫിനെ പോലീസ് പിടികൂടുകയായിരുന്നു. സ്ത്രീകള്‍ക്ക് ഏറെ പ്രിയപ്പെട്ട ലഹരിവസ്തുവാണ് ഐസ്‌മെത്ത്. ഉപയോഗിച്ചു തുടങ്ങിയാല്‍ സര്‍വ്വനാശത്തിലേക്ക് നിയിക്കുന്നതാണ് ഐസ്‌മെത്ത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പരിശോധന ശക്തമാക്കി

പരിശോധന ശക്തമാക്കി

ക്രിസ്മസ്-പതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വന്‍തോതില്‍ ലഹിരമരുന്നുകള്‍ എത്തിപ്പെടാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് പോലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് രണ്ട് കിലോ മെത്തംഫിറ്റമിനുമായി ഇബ്രാഹീം ഷെരീഫ് പോലീസ് പിടിയിലാവുന്നത്.

സ്ത്രീകള്‍ക്ക് ഏറെ പ്രിയം

സ്ത്രീകള്‍ക്ക് ഏറെ പ്രിയം

സ്ത്രീകള്‍ക്ക് ഏറെ പ്രിയപ്പെട്ട മെത്തംഫിറ്റമിന്‍ ഐസ്‌മെത്ത് എന്നാണ് അറിയപ്പെടുന്നത്. ഐസ്, സ്പീഡ് എന്നും ഉപയോക്താക്കള്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നു. ലഹരി അതിവേഗത്തില്‍ തലച്ചോറിലെത്തി നാഡീഞരമ്പുകളെ ഉത്തേജിപ്പുന്നതിനാലാണ് ഇതിന് സ്പീഡ് എന്ന പേര് ലഭിച്ചത്.

പാര്‍ട്ടി ഡ്രഗ്

പാര്‍ട്ടി ഡ്രഗ്

പാര്‍ട്ടി ഡ്രഗ് ആയി സ്ത്രീകളാണ് കൂടുതലായും ഈ ലഹരി വസ്തു ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അപൂര്‍വ്വമായി ലഭിക്കുന്ന വസ്തുവായതിനാല്‍ മയക്കുമരുന്ന് മാര്‍ക്കറ്റില്‍ വന്‍ഡിമാന്റാണ് ഐസ്‌മെത്തിന് ഉള്ളത്.

16 മണിക്കൂര്‍

16 മണിക്കൂര്‍

ഒരു ഗ്രാം ഐസ്‌മെത്ത് ശരീത്തില്‍ എത്തിയാല്‍ 16 മണിക്കൂര്‍ ലഹരിനില്‍ക്കും. ഇതുപയോഗിച്ച് മണിക്കൂറുകളോളം ക്ഷീണമില്ലാത്ത നൃത്തം ചെയ്യാന്‍ സാധിക്കും. അമിതമായ ആഹ്ലാദവും ചെയ്യുന്ന പ്രവര്‍ത്തികള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ തോന്നുന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് ഉപയോഗിച്ചവര്‍ സാക്ഷപ്പെടുത്തുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

ഞരമ്പുകളിലേക്ക്

ഞരമ്പുകളിലേക്ക്

ഉപയോഗിക്കുന്നവര്‍ അമിത ലൈംഗികാസക്തിയുണ്ടാക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. പൊടിച്ച ശേഷം സ്പൂണിലോ മറ്റോ ഇട്ട് ചെറിയ ചൂട് പകര്‍ന്ന് ദ്രാവകരൂപത്തിലാക്കി ഞരമ്പുകളിലേക്ക് കുത്തിവെക്കുന്നതാണ് രീതി.

ഫോണ്‍ കോളുകളും സാമൂഹിക മാധ്യമങ്ങളും

ഫോണ്‍ കോളുകളും സാമൂഹിക മാധ്യമങ്ങളും

ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ച് കൊച്ചി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുര്‍ന്ന് ഈ സംഘത്തിന്റെ ഫോണ്‍ കോളുകളും സാമൂഹിക മാധ്യമങ്ങളും വഴിയുള്ള സന്ദേശം പോലീസ് നീരീക്ഷിച്ചു വരികയായിരുന്നു.

കൊച്ചിയിലേക്ക്

കൊച്ചിയിലേക്ക്

ഈ പരിശോധനകളിലാണ് കൊച്ചിയിലേക്ക് മെത്താംഫിറ്റമിന്‍ എത്തുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം മെത്താംഫിറ്റമില്‍ പിടികൂടുന്നത്. സംസ്ഥാനത്ത് സ്ത്രീകളും കൂടുതലായി ലഹരിമരുന്ന് ഉപയോഗിത്തിലേക്ക് തിരിയുന്നതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

കടല്‍ മാര്‍ഗം

കടല്‍ മാര്‍ഗം

മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മ്മിച്ച് കടല്‍ മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുന്ന മയക്കുമരുന്ന് അഭയാര്‍ത്ഥി ബോട്ടുകള്‍ വഴിയാണ് ചെന്നൈ, തൂത്തുകുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കുന്നത്.

ഏജന്റുമാര്‍ വഴി

ഏജന്റുമാര്‍ വഴി

എല്‍ടിടഇയുടെ പഴയ പോരാളികളാണ് പ്രധാനമായും ഈ ലഹരിമരുന്ന് വിപണിയുടെ നടത്തിപ്പുകാര്‍. തമിഴ്‌നാട്ടില്‍ എത്തുന്ന ലഹരിമരുന്ന് അവിടെ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏജന്റുമാര്‍ വഴി വിതരണം നടത്തുന്നു. ഇത്തരമൊരു ഏജന്റാണ് പോലീസ് പിടിയിലായ ഇബ്രാഹിം ഷെരീഫ്.

എംഡിഎംഎ

എംഡിഎംഎ

ഇയാള്‍ തുണിത്തരങ്ങളുടെ ബിസിനസ് എന്ന രീതിയില്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്ന് സിങ്കപ്പുരിലേക്കും മലേഷ്യയിലേക്കും നിരവധി തവണ സഞ്ചരിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ അടുത്തയിടെ കൊറിയര്‍ സര്‍വീസ് കമ്പനിയില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തിയ സംഭവവുമായി ഇത്തരം മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്നും സംശയമുണ്ട്..

പോലീസ് സംഘം

പോലീസ് സംഘം

ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ.ഐ. എ. ബിബിന്‍, നോര്‍ത്ത് എസ്.ഐ. വിബിന്‍ദാസ്, സി.പി.ഒ.മാരായ അഫ്‌സല്‍, ഉസ്മാന്‍, സാനു, വിനോദ്, സാനുമോന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

English summary
man caught with icementh worth 5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X