കൊച്ചി; ഗര്‍ഭിണിയായ കാമുകിയെ തെരുവില്‍ തള്ളി കാമുകന്‍, രക്തസ്രാവത്തെ തുടര്‍ന്ന് കാമുകി ആശുപത്രിയില്‍
കൊച്ചി: ഗര്‍ഭിണിയായ യുവതിയെ തെരുവില്‍ ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി. രക്തസ്രാവത്തെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21കാരിയായ യുവതിയെയാണ് കാമുകന്‍ ഉപേക്ഷിച്ചത്. ഇവര്‍ നാലുമാസം ഗര്‍ഭിണിയാണ്. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി അനാഥയാണ്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ പൊലീസ് ഇടപെട്ടാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ദിവസം തെരുവില്‍ അലഞ്ഞ യുവതിയെ ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് രക്ഷപ്പെടുത്തിയത്. യുവതിയുടെ കാമുകനായ അബ്ദുള്‍ റഹ്മാന്‍ ഒളിവിലാണ്. യുവതിയെ അനാശാസ്യത്തിന് പ്രേരിപ്പിയ്ക്കുകയും ഗര്‍ഭം അലസിപ്പിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്തുവെന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്...

പ്രണയത്തിലെ ചതി
അനാഥായായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയ ശേഷം തെരുവില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു കാമുകനായ അബ്ദുള്‍ റഹ്മാന്‍

നിര്‍ബന്ധിച്ചു
21കാരിയായ പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിയ്ക്കുകയും ഗര്‍ഭം അലസിപ്പിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്തു. അബ്ദുറഹ്മാന്റെ മാതാവ് ജാസ്മിന്‍ അവരുടെ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണ്‍ എന്നിവരും പെണ്‍കുട്ടിയെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചിരുന്നു. ഇവര്‍ പൊലീസ് പിടിയിലായി

തെരുവില്‍
തെരുവില്‍ അലഞ്ഞ് നടന്ന പെണ്‍കുട്ടിയെ ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് രക്ഷപ്പെടുത്തിയത്. രക്തസ്രാവത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു

കാമുകന്‍
പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ തള്ളിയ ശേഷം കാമുകന്‍ മുങ്ങുകയായിരുന്നു.

അന്വേഷണം
പെണ്‍കുട്ടിയുടെ കാമുകനെ തേടി പൊലീസ് തമിഴ്‌നാട്ടിലേയ്ക്ക് പോയിട്ടുണ്ട്. ഇയാളെ എത്രയും വേഗം പിടികൂടണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications