കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...

  • By Desk
Google Oneindia Malayalam News

മുട്ടം: വയോധികയെ വിദഗധമായി പറ്റിച്ച് മാലയും പണവും തട്ടിച്ച കേസിൽ പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി തൈപ്പറമ്പിൽ ഷഫീഖ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ ഒരു പവന്റെ സ്വർണ്ണമാലയും 1500 രൂപയുമാണ് കവർന്നത്. മുട്ടം അരീപ്പാറയിൽ കാർത്ത്യായനിയുടെ (70) ആഭരണമാണ് മോഷ്ടിച്ചത്. തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മോഷണം നടന്നത്.

മാനസിക വൈകല്യമുള്ള മകന് മൂന്നു ലക്ഷം രൂപ സർക്കാർ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കുന്നതിന് 6500 രൂപ നൽകി അപേക്ഷ നൽകണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. 500 രൂപ കയ്യിൽ ഇല്ലെന്നു പറഞ്ഞപ്പോഴാണു മാല നൽകാൻ ആവശ്യപ്പെട്ടത്. പണവും മാലയും ലഭിച്ചതോടെ ഈ മാസം 24 ന് ചെക്കുമായി വരാം എന്നും പറഞ്ഞ് ഷഫീക്ക് മടങ്ങുകയായിരുന്നു.

തട്ടിപ്പ് മനസിലായി

തട്ടിപ്പ് മനസിലായി

തുടർന്ന് അയൽവാസികളോടു സംസാരിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉടൻ മുട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാർത്യായനിയെയും കൂട്ടി പൊലീസ് പരിശോധന നടത്തിയെങ്കിലും തട്ടിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞില്ല.

മാല കണ്ടെടുത്തു

മാല കണ്ടെടുത്തു

മുട്ടം എസ്ഐ പിടി ബിജോയ് അഡീഷനൽ എസ്ഐ എംഎ സാബു, എഎസ്ഐ മുഹമ്മദ്, പൊലീസ് ഓഫിസർമാരായ അജി, സനീഷ്, ജോളി എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നും മാല കണ്ടെടുത്തു.

ആദ്യ സംഭവമല്ല

ആദ്യ സംഭവമല്ല

പുനലൂരിൽ സമാന കേസിൽ പ്രതിയാണ് ഇയാളെന്ന് മുട്ടം പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.

മകന്റെ പേര് പറഞ്ഞ് സമീപിച്ചു

മകന്റെ പേര് പറഞ്ഞ് സമീപിച്ചു

തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരൻ എന്ന് വ്യാജേന എത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഒരു പവന്റെ സ്വർണമാലയും 1500 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. മാനസിക വൈകല്യമുള്ള മകന്റെ പേരു പറഞ്ഞാണ് ഷഫീക് വയോധികയെ സമീപിച്ചത്.

സർക്കാർ സഹായം

സർക്കാർ സഹായം

മാനസിക വൈകല്യമുള്ള മകന് മൂന്നു ലക്ഷം രൂപ സർക്കാർ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കുന്നതിന് 6500 രൂപ നൽകി അപേക്ഷിക്കണമെന്നാണ് ഇയാൽ വയോധികയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. 6500 രൂപ വയോധികയുടെ കയ്യിൽ ഇല്ലാത്തതിനാലാണ് സ്വർണ്ണ മാല വാങ്ങിയത്.

English summary
Man Cheated old woman in Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X