കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയനെ വിവാദം വിട്ടൊഴിയുന്നില്ല.. മകനെന്ന് അവകാശപ്പെട്ട് മുരളി വീണ്ടും രംഗത്ത്

Google Oneindia Malayalam News

കൊച്ചി: 1980ല്‍ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട നടന്‍ ജയന്‍ ഇന്നും മലയാളി സിനിമാ പ്രേക്ഷകരുടെ ഉള്ളില്‍ ജീവിക്കുന്നുണ്ട്. മരണത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ജയന്റെ വ്യക്തിജീവിതം അടുത്തിടെ വലിയ വിവാദത്തിന് വഴി തുറക്കുകയുണ്ടായി. മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ നടി ഉമാ നായരെ ജയന്റെ അനുജന്റെ മകളെന്ന് പരിചയപ്പെടുത്തിയതില്‍ നിന്നാണ് തുടക്കം.

വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ.. പൊങ്കാലയ്ക്ക് ആഷിഖ് അബുവിന്റെ കിടിലൻ മറുപടി!വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ.. പൊങ്കാലയ്ക്ക് ആഷിഖ് അബുവിന്റെ കിടിലൻ മറുപടി!

ഉമാ നായര്‍ക്ക് മറുപടിയുമായി ജയന്റെ ബന്ധുക്കളായ ലക്ഷ്മി ശ്രീദേവി, ആദിത്യന്‍ എന്നിവര്‍ രംഗത്ത് എത്തിയതോടെ വിവാദം കൊഴുത്തു. ജയന്റെ ബന്ധുക്കളാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നവരെ വിമര്‍ശിച്ച ആദ്യത്യന് എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് മുരളി ജയന്‍ എന്നയാളാണ്. 2001ല്‍ ജയന്റെ മകനാണ് എന്ന് അവകാശപ്പെട്ട് മുരളി രംഗത്ത് വന്നിരുന്നു.

മുരളി വീണ്ടും രംഗത്ത്

മുരളി വീണ്ടും രംഗത്ത്

ഫേസ്ബുക്കിലെ വീഡിയോയിലാണ് ആദിത്യന് മുരളി മറുപടി നല്‍കുന്നത്. ഇനി ആരെങ്കിലും ജയന്‍ അച്ഛനാണെന്നോ വല്യച്ഛനാണെന്നോ പറഞ്ഞ് വന്നാല്‍ തങ്ങള്‍ പ്രതികരിക്കുമെന്ന് ജയന്റെ വീട്ടുകാര്‍ പറഞ്ഞതിനുള്ള മറുപടി എന്ന നിലയ്ക്കാണ് മുരളിയുടെ ഫേസ്ബുക്ക് വീഡിയോ. തന്റെ അച്ഛന്‍ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് താനാണ് ജയന്റെ മകനെന്ന് പറഞ്ഞുവെന്ന് മുരളി പറയുന്നു.

ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാർ

ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാർ

എന്നാല്‍ ഇതുവരെ ജയന്റെ വീട്ടുകാര്‍ തനിക്കെതിരെ പ്രതികരിക്കുകയോ കോടതിയില്‍ കേസ് കൊടുക്കാനോ തയ്യാറായിട്ടില്ല. അതില്‍ നിന്നു തന്നെ തന്റെ കഥയില്‍ സത്യമുണ്ടെന്ന് സമൂഹത്തിന് മനസ്സിലാകുമെന്നും മുരളി പറയുന്നു. ജയന്റെ ബന്ധുക്കളായ ആദിത്യനേയും ഡോ. ലക്ഷ്മിയേയും കണ്ണന്‍ നായരേയും തന്നേയും ചേര്‍ത്ത് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും മുരളി പറയുന്നു.

കുടുംബത്തിന് വെല്ലുവിളി

കുടുംബത്തിന് വെല്ലുവിളി

മലയാള സിനിമയുടെ സൂര്യതേജസ്സായ നടന്‍ ജയനെ ചൂണ്ടിക്കാട്ടി ഈ സമൂഹത്തോട് ഇതാണ് തന്റെ അച്ഛനെന്ന് പറയാനുള്ള അവകാശമാണ് ആദിത്യനും കുടുംബവും ഇല്ലാതാക്കിയതെന്നും മുരളി ആരോപിക്കുന്നു. കഴിഞ്ഞ 44 വര്‍ഷക്കാലമായി താനെന്ന് പറയുന്ന സത്യത്തെയാണ് കുഴിച്ച് മൂടിയത്. തന്നെക്കുറിച്ച് ഏതോ ഒരാളെന്ന് പറഞ്ഞ ആദിത്യനെയും കുടുംബത്തെയും കൊണ്ട് വല്യച്ഛന്റെ മകനെന്ന് മാറ്റിപ്പറയിക്കുമെന്നും മുരളി വെല്ലുവിളിക്കുന്നു.

നനഞ്ഞ സ്ഥിതിക്ക് കുളിച്ച് കേറാം

നനഞ്ഞ സ്ഥിതിക്ക് കുളിച്ച് കേറാം

ഇനി ഈ വിഷയത്തില്‍ ഒരു ഡിഎന്‍എ ടെസ്റ്റിന്റെ ആവശ്യമില്ല. എന്തായാലും നനഞ്ഞു, ഇനി കുളിച്ചേ കയറൂ എന്നും മുരളി പറയുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2001ലെ മാതൃഭൂമി പത്രവാര്‍ത്തയിലാണ് ജയന്റെ മകനെന്ന് അവകാശപ്പെടുന്ന മുരളിയെക്കുറിച്ച് ആദ്യമായി കേരളം അറിയുന്നത്. ജയന്‍ എന്റെ അച്ഛന്‍- മുരളി കോടതിയിലേക്ക് എന്ന തലക്കെട്ടോടെയായിരുന്നു ആ വാര്‍ത്ത.

വാർത്തകൾ പലത്

വാർത്തകൾ പലത്

മുരളിയുടെ അമ്മ തങ്കമ്മ കൊല്ലത്തൊരു തീപ്പട്ടിക്കമ്പനിയില്‍ ജോലി ചെയ്യവേ ജയനുമായി അടുപ്പമുണ്ടായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍ അന്ന് പ്രചരിച്ചത്. മുരളി ജയന്റെ മകനാണെന്ന് അറിയുന്ന നിരവധി പേര്‍ കൊല്ലത്തുണ്ടെന്ന് തങ്കമ്മ പറഞ്ഞതായും വാര്‍ത്ത വന്നിരുന്നു. മകനെ പ്രസവിച്ച ശേഷം ജയന്റെ സിനിമാഭാവിയെക്കരുതി മാറി നിന്നതാണ് താനെന്ന് തങ്കമ്മ പറഞ്ഞതായും വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി.

ഉമ തുടങ്ങിവെച്ച വിവാദം

ഉമ തുടങ്ങിവെച്ച വിവാദം

റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഉമ നായര്‍ എന്ന നടിയാണ് ജയനുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത്. ജയന്റെ ബന്ധുവാണ് എന്നാണ്ഉമ നായര്‍ പരിപാടിയില്‍ അവകാശപ്പെട്ടത്. ഇതിനെതിരെ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി ശ്രീദേവി രംഗത്ത് വരികയുണ്ടായി. അങ്ങനെയൊരു ബന്ധുക്കളെക്കുറിച്ച് അറിവില്ലെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

മറുപടിയുമായി ആദിത്യൻ

മറുപടിയുമായി ആദിത്യൻ

പലപ്പോഴും ജയന്റെ പേര് പറഞ്ഞ് പലരും രംഗത്ത് വരാറുണ്ടെന്നും ലക്ഷ്മി പറയുകയുണ്ടായി. ഉമ നായര്‍ക്ക് മറുപടിയുമായി സീരിയല്‍ നടനും ജയന്റെ സഹോദര പുത്രനുമായ ആദിത്യനും രംഗത്ത് വന്നിരുന്നു. ഉമ ബന്ധുവാണെന്നും അല്ലെന്നും പറയുന്നില്ല. അകന്ന ബന്ധു ആയിരിക്കാം. പക്ഷേ സഹോദരന്റെ മകളല്ല എന്നാണ് ആദിത്യന്‍ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് വീഡിയോ

മുരളിയുടെ ഫേസ്ബുക്ക് വീഡിയോ

English summary
Man who claims that he is Jayan's son, comes with facebook video, as a reply to Adithyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X