കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്ക് പ്രതിസന്ധി; എഴുപതുകാരന്‍ ജീവനൊടുക്കി

സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഓമനക്കുട്ടന്‍ പിള്ള മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

  • By Anwar Sadath
Google Oneindia Malayalam News

എരുമേലി: കറന്‍സി നിരോധനത്തെ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ എഴുപതുകാരന്‍ ജീവനൊടുക്കി. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ കണമല പമ്പാവാലി സ്വദേശി ഓമനക്കുട്ടന്‍പിള്ള (70) ആണ് ആത്മഹത്യ ചെയ്തത്.

സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഓമനക്കുട്ടന്‍ പിള്ള മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ ലഭിക്കില്ലെന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഓമനക്കുട്ടന്‍ പിള്ള ആത്മഹത്യ ചെയ്തതെന്നും ബന്ധുകള്‍ പറഞ്ഞു.

suicide

കണമല സര്‍വ്വീസ് സഹകരണബാങ്കിലായിരുന്നു ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപം. നിശ്ചിത തുകയ്ക്ക് മുകളിലുള്ളവരുടെ നിക്ഷേപം പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാങ്കുകളിലെ പ്രതിസന്ധി നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യാത്തതിനാല്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്ത സമരത്തിനൊരുങ്ങുകയാണ്.


English summary
Man commits suicide after kerala co operative banks issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X