Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍ക്കാരെ തീയിട്ട് കൊല്ലാന്‍ പദ്ധതിയിട്ടു; ഒടുവില്‍ സ്വയം തീക്കൊളുത്തി മരിച്ചു

വൈക്കം: അയല്‍ വീട്ടുകാരെ തീയിട്ട് കൊല്ലാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ സ്വയം തീക്കൊളുത്തി മരിച്ച ആളുടെ വാര്‍ത്തയാണ് വൈക്കത്ത് നിന്ന് വരുന്നത്. ടിവി പുരം പട്ടശ്ശേരിയില്‍ ചിറ്റേത്ത് രാജു(50) ആണ് മരിച്ചത്.

നാട്ടുകാരുടെ ഇടപെടലും മഴയും ഭാഗ്യവും ഇല്ലായിരുന്നെങ്കില്‍ വലിയ ദുരന്ത വാര്‍ത്തയ്ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. സ്‌ഫോടകവസ്തുക്കളും പാചകവാതകവും പെട്രോളും എല്ലാം ഉപയോഗിച്ച് വന്‍ കെണിയാണ് രാജു ഒരുക്കിയിരുന്നത്.

അയല്‍വാസികളായ ചിറ്റേത്ത് മണിയന്‍, ചിറ്റേത്ത് പുരുഷന്‍ എന്നിവരുടെ വീടുകള്‍ കത്തിയ്ക്കാനായിരുന്നു രാജുവിന്റെ പദ്ധതി.

കൊലക്കെണി

കൊലക്കെണി

സ്‌ഫോടക വസ്തുക്കളും പാചക വാതക സിലിണ്ടറും പെട്രോളം എല്ലാം ഉപയോഗിച്ചാണ് അയല്‍വാസികളെ വകവരുത്താന്‍ രാജു പദ്ധതി തയ്യാറാക്കിയത്.

ഗ്യാസ് കടത്തി വിട്ടു

ഗ്യാസ് കടത്തി വിട്ടു

സ്വന്തം വീട്ടില്‍ നിന്ന് പൈപ്പ് വഴി രണ്ട് അയല്‍വീടുകള്‍ക്കുള്ളിലേയ്ക്കും പാചകവാതകം കടത്തി വിട്ടു. വന്‍ സ്‌ഫോടനം നടത്തുകയായിരുന്നു രാജുവിന്റെ ലക്ഷ്യം.

 വീടിന് ചുറ്റും സ്‌ഫോടക വസ്തുക്കള്‍

വീടിന് ചുറ്റും സ്‌ഫോടക വസ്തുക്കള്‍

രണ്ട് വീടുകളുടേയും ചുറ്റിലുമായി സ്‌ഫോടകവസ്തുക്കളും ഡൈനമിറ്റും സ്ഥാപിച്ചു. ഉപയോഗശൂന്യമായ ട്യൂബുകളും കിടക്കകളും കൂട്ടിയിട്ടു. ഇതിലേയ്ക്ക് പന്തമെറിഞ്ഞ് തീപ്പിടിപ്പിച്ചു.

ഷോക്കടിപ്പിയ്ക്കാന്‍

ഷോക്കടിപ്പിയ്ക്കാന്‍

തീപ്പിടിത്തമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്ന പുറത്തേക്കിറങ്ങി ആരും രക്ഷപ്പെടാതിരിയ്ക്കാന്‍ വൈദ്യുതി പ്രവഹിയ്ക്കുന്ന കമ്പികളും കെട്ടിവച്ചിട്ടുണ്ടായിരുന്നു.

 സ്‌ഫോടനം

സ്‌ഫോടനം

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. തീയെറിഞ്ഞ് പിടിപ്പിച്ചതോടെ വന്‍ സ്‌ഫോടനം തന്നെ ഉണ്ടായി. വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ തീ ആളിക്കത്തുന്നതാണ് കണ്ടത്.

മഴ രക്ഷിച്ചു

മഴ രക്ഷിച്ചു

ശക്തമായി പെയ്ത മഴ പെയ്തതാണ് വലിയ രക്ഷയായത്. ഓടിക്കൂടിയ നാട്ടുകാരും അധികം വൈകാതെ എത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കി.

രാജുവിന്റെ ആത്മഹത്യ

രാജുവിന്റെ ആത്മഹത്യ

ഉടന്‍ തന്നെ പോലീസും എത്തി. സംശയം തോന്നി രാജുവിന്റെ വീട്ടിലേയ്ക്ക് നോക്കിയപ്പോഴാണ് രാജു സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്യുന്നത് കണ്ടത്. ഇയാളെ രക്ഷിയ്ക്കാനായില്ല.

എന്താണ് പ്രശ്‌നം?

എന്താണ് പ്രശ്‌നം?

രാജുവും അയല്‍ക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇയാളുടെ ഭാര്യയും രണ്ട് മക്കളും രണ്ട് വര്‍ഷം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസ് കോടതിയിലാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+