മുഖ്യമന്ത്രീ... മരുമകളെ ശല്യം ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
ആലപ്പുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസുകാര്‍. അവര്‍ ആ ജോലി ചെയ്യുന്നില്ലെങ്കില്‍ അതില്‍ ഇടപെടേണ്ടത് സര്‍ക്കാരാണ്. നമ്മുടെ പോലീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മരുമകളെ അയല്‍വാസി ശല്യം ചെയ്യുന്നതായി പോലീസില്‍ പരാതി നല്‍കിയ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുഖ്യമന്ത്രിയ്ക്കും ബന്ധുക്കള്‍ക്കും പ്രത്യേകം പ്രത്യേകം ആത്മഹത്യ കുറിപ്പുകള്‍ എഴുതിവച്ചായിരുന്നു ആത്മഹത്യ.

ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി കൃഷ്ണകുമാറിനെ ആണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ ഉണ്ണി എന്ന ആള്‍ മരുമകളെ ഫോണില്‍വിളിച്ചും നേരിട്ടും ശല്യം ചെയ്യുന്നതായി കൃഷ്ണകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല.
പക്ഷേ ഉണ്ണിയുടെ പരാതിയില്‍ കൃഷ്ണകുമാറിനെ വീട്ടില്‍ കയറി പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നത്രെ ഉണ്ണി നല്‍കിയ പരാതി.
എഎസ്‌ഐ കുഞ്ഞുമോനും ഉണ്ണിയും ആണ് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നാണ് കൃഷ്ണകുമാര്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മകനെ കേസില്‍ കുടുക്കുമെന്ന് എഎസ്‌ഐ ഭീഷണിപ്പെടുത്തിയതായും കത്തില്‍ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications