കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവില്‍ യുവതിയുടെ മുടിമുറിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടിമുറിച്ച സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശി അറസ്റ്റില്‍. തളിപ്പറമ്പ് മന്ന സ്വദേശി അബ്ദുള്‍ഖാദര്‍ (46) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുടുംബത്തോടൊപ്പം മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി രാധ തിയറ്റര്‍ പരിസരത്തുവെച്ച് മുറിക്കുകയായിരുന്നു. സംഭവം യുവതിയുടെ ഭര്‍ത്താവ് കണ്ടതോടെ കൈയ്യോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

sm street

പോലീസ് പിടികൂടിയപ്പോള്‍ മദ്രസാ അധ്യാപകനാണെന്നും തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ നാട്ടില്‍ അന്വേഷിപ്പോള്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ടൗണ്‍ പോലീസ് പറഞ്ഞു. നഗരത്തില്‍വെച്ച് മറ്റ് മൂന്ന് സ്ത്രീകളുടെകൂടെ മുടി മുറിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കലുള്ള സഞ്ചിയില്‍ നിന്നും മുറിച്ച മുടി പോലീസ് കണ്ടെടുത്തു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

English summary
Man cuts off woman's hair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X