കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവപറമ്പില്‍ നൃത്തം ചെയ്യുന്നത് വര്‍ക്കലയില്‍ കോറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനല്ല;സ്ഥിരീകരിച്ചു

  • By Anupama
Google Oneindia Malayalam News

തിരുവനന്തപരം: ഉത്സവത്തിനിടെ ആളുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വിദേശിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. വര്‍ക്കലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരമാണിതെന്നായിരുന്നു ഉയര്‍ന്ന ചര്‍ച്ച. എന്നാല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനല്ലെന്ന് സ്ഥിരീകരിച്ചു. ആറ്റുകാല്‍ പൊങ്കാലക്കെത്തിയെന്ന പേരിലുള്ള ദൃശ്യവും ഇയാളുടേതല്ല.

വീഡിയോയിലുളള ഫ്രഞ്ച് പ്രൊഫസറായ അയ്മര്‍ ലൂയിക്കാ എന്നയാളാണെന്നാണ് സ്ഥിരീകരണം. ആയൂര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ അയ്മര്‍ കൊല്ലത്ത് തൃക്കരൂവ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ആണിത്. ഫെബ്രുവരി പതിനൊന്നിന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം മാര്‍ച്ച് പതിനൊന്നിന് മടങ്ങിയിരുന്നു.
അതേസമയം അയ്മര്‍ കൊറോണ പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടോയെന്ന് വ്യക്തമല്ല.

corona

വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതിന്റെ ചിത്രവും സാമൂഹ്യമാധ്യമങ്ങൡ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് കേരളത്തിലെത്തിയ മറ്റൊരു ഇറ്റലിക്കാരനാണ്. ക്ലോഡിയാ കൊളാന്‍ഷ്യ എന്നയാള്‍ ജനുവരി അഞ്ചിനാണ് സുഹൃത്തിനൊപ്പം കേരളത്തിലെത്തിയത്. ഇയാള്‍ എല്ലാ വര്‍ഷവും പൊങ്കാല കാണാനായി കേരളത്തിലെത്താറുണ്ട്. എന്നാല്‍ ഇത്തവണ പൊലീസ് ഇടപെട്ട് ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കുകയായിരുന്നു. ഇദ്ദേഹത്തിന്റേയും സുഹൃത്തിന്റേയു സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്.

രോഗ ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ഫെബ്രുവരി 27 നാണ് മോസ്‌കോയില്‍ നിന്നും ദില്ലിയിലെത്തിയതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പിന്നീട് വര്‍ക്കലയിലേക്ക് പോവുകയായിരുന്നു.

വര്‍ക്കലയിലെ വിവിധ ഹോട്ടലുകളിലും കടകളിലും പോയ ഇയാള്‍ 29 ന് ഡിജെ പാര്‍ട്ടിയിലും പങ്കെടുത്തിരുന്നു. പത്താം തിയ്യതിയാണ് ഇയാള്‍ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജിലേക്ക് ഓട്ടോയില്‍ പോകുന്നത്. 11.ന് കുറ്റികാട്ടില്‍ ഉത്സവത്തില്‍ പങ്കെടുക്കുകയും 13 ന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.കേരളത്തില്‍ ഇതുവരേയും 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രഭരണ പ്രദേശമായി മാഹിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ നിന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. നിലവില്‍ ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രയിലാണ് ചികിത്സിയുള്ളത്. അതേസമയം ഇവരില്‍ നിന്ന് ആര്‍ക്കെങ്കിലും രോഗം പകര്‍ന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English summary
Man Dancing With festival is not the Italian Citizen who Confirm Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X