കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന്റെ ശുഭമുഹൂര്‍ത്തത്തില്‍ വരന്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

ആറ്റിങ്ങല്‍: വിവാഹത്തിന് കണിയാന്‍ കുറിച്ച മുഹൂര്‍ത്തം വരന്റെ മരണ സമയമായിരുന്നോ? തിരുവനന്തപുരം ആറ്റിങ്ങലില്‍ ഞായറാഴ്ച നടന്ന സംഭവം കേള്‍ക്കുമ്പോള്‍ അതാണ് ഓര്‍ത്തു പോകുന്നത്. വധുവിന്റെ കഴുത്തില്‍ താലികെട്ടേണ്ട സമയത്ത് വരന്‍ ആശുപത്രിയില്‍ മരിച്ചു.

ആറ്റിങ്ങലിലെ സജു നിവാസില്‍ സുഗുതന്‍-ചന്ദ്രിക ദമ്പതികളുടെ ഏക മകന്‍ സജുവാണ് വിവാഹമുഹൂര്‍ത്തത്തില്‍ മരിച്ചത്. മഞ്ഞപ്പിത്തം കടുത്തതിനെ തുടര്‍ന്ന് ശനിയാഴ്ച സാജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തിരുവനന്തപുരം വഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണ ദിവസമായ ഞായറാഴ്ച, വിവാഹം നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തത്തില്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

wedding

ഞായറാഴ്ച 12.15 നും 12.45 നും ഇടയിലാണ് വിവാഹ മുഹൂര്‍ത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 കഴിയുമ്പോഴേക്കും സജു ആശുപത്രിയില്‍ മരിച്ചു. കൊടുവാഴന്നൂര്‍ സ്വദേശിയായ യുവതിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം സജു നടത്തിയിരുന്നു.

ശനിയാഴ്ച സജുവിന്റെ വീട്ടില്‍ വിവാഹ സത്കാരമുണ്ടായിരുന്നു. ഉച്ചമുതല്‍ സജുവിന് ക്ഷീണം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരമായപ്പോഴേക്കും കുഴഞ്ഞുവീണു. ഡ്രൈവറായ സജു ബി ജെ പി ചിറയന്‍കീഴ് മണ്ഡലം കമ്മിറ്റി ട്രഷററുമാണ്.

English summary
Man dead on Marriage day at hospital in Attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X