കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം: പ്രധാന പ്രതി പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കനാല്‍ ബേസ് കോളനിയില്‍ മൊന്തചാലില്‍ വിജയനെയാണു കൊന്നത്. പ്രായംചെന്ന സ്ത്രീകള്‍ക്കും വെട്ടേറ്റിരുന്നു. കേസിലെ പ്രധാന പ്രതി നെല്ലായി സ്വദേശി മാടാനി വീട്ടില്‍ ജിജോ (27)യൊണു കണ്ണൂരിലെ തില്ലങ്കേരിക്ക് സമീപമുള്ള മുടക്കുഴി മലയുടെ മുകളില്‍നിന്നു പിടികൂടിയത്. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനാണിയാള്‍.


മുട്ടക്കുന്ന് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വനാതിര്‍ത്തിയിലെ മലയിലെ ഒളിസങ്കേതത്തില്‍നിന്നാണ് പിടികൂടിയത്. ജിജോയ്‌ക്കെതിരേ പുതുക്കാട്, കൊടകര സ്‌റ്റേഷനുകളില്‍ എക്‌സ്‌പ്ലോസീവ്, എ.ആര്‍.എം.എസ്. നിയമപ്രകാരം നിരവധി കേസുകള്‍ നിലവിലുണ്ട്. അര്‍ധരാത്രി ഒളിസങ്കേതം വളഞ്ഞ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കീഴടക്കി. 37 കേസില്‍ പ്രതിയായ ഇയാള്‍ നിരവധി തവണ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. പുല്ലത്തറയില്‍നിന്നു കണ്ടെത്തിയ ബോംബുകളും മാരക സ്‌ഫോടക ശേഷിയുള്ള വെടിമരുന്നുകളും, ഡിറ്റനേറ്ററുകളും തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.

murder

കണ്ണൂരിലെ സുഹൃത്തുക്കളില്‍നിന്നാണു ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. സ്വന്തമായി നിര്‍മ്മിച്ച ബോംബുമായി ബൈക്കില്‍ പോകുന്നതിനിടെ താഴെവീണു പൊട്ടിയതുമായി ബന്ധപ്പെട്ട് പുതുക്കാട് സ്‌റ്റേഷനില്‍ കേസുണ്ട്. ബാക്കി ബോംബുകള്‍ കാട്ടൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ പുല്ലത്തറയിലുള്ള കൂട്ടുപ്രതിയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തൃശൂര്‍ ജില്ലയില്‍ ക്രിമിനല്‍ കേസില്‍ പെട്ടാല്‍ കണ്ണൂരിലേക്കു മുങ്ങുകയാണു പതിവ്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സി.ഐ: എം.കെ സുരേഷ് കുമാര്‍ എസ്.ഐ: കെ.എസ്. സുശാന്ത്, ക്രൈം ബ്രാഞ്ച് എസ്.ഐ: എം.പി മുഹമ്മദ് റാഫി, എ.എസ്.ഐമാരായ പി.സി. സുനില്‍,അനീഷ് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ സി.ആര്‍ പ്രദീപ്, ജയകൃഷ്ണന്‍, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, സൂരജ്‌ദേവ്, ജീവന്‍, എ.കെ. മനോജ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

English summary
man death in irinjalakuda- culprit arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X