മസ്ജിദുകളിലൂടെ സഞ്ചരിച്ച് അന്തിയുറങ്ങിയിരുന്ന ആത്മീയ യാത്രക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു
മലപ്പുറം: പതിറ്റാണ്ടുകളായി വളളുവനാട്ടിലെ ഗ്രാമ വീഥികളിലൂടെ ഏകനായി കാല്‍നടയായി സഞ്ചരിച്ച് ശ്രദ്ദേയനായ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടിക പടിയില്‍ താമസിക്കുന്ന തയ്യില്‍ സുലൈമാന്‍ (77) നിര്യാതനായി. രണ്ടാഴ്ച മുമ്പ് വടക്കാങ്ങരയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് മരിച്ചത്.
മസ്ജിദുകളിലൂടെ സഞ്ചരിച്ച് അന്തിയുറങ്ങിയുള്ള ആത്മീയ യാത്രയായിരുന്ന ഇദ്ദേഹത്തെ ഗ്രാമങ്ങളില്‍ സുപരിചിതനാക്കിയത്. ദീര്‍ഘകാലം അബൂദാമ്പിയില്‍ ജോലി ചെയ്തിതിട്ടുണ്ട്. ഭാര്യ: തോണിക്കരഖദീജ (ചെരക്കാപറമ്പ്),മകള്‍: സാഹിറ (അമ്മി നിക്കാട്) മരുമകന്‍: സെയ്ത് അമ്മി നിക്കാട് ( സൗദി) സഹോദരങ്ങള്‍: മുഹമ്മദ്, സെയ്താലി, അബൂബക്കര്‍ ,(മൂവരും അങ്ങാടിപ്പുറം) ആച്ചുട്ടി (പെരിന്തല്‍മണ്ണ)

മരിച്ച സുലൈമാന്‍ (77)
അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടിക പടിയില്‍ താമസിക്കുന്ന തയ്യില്‍ സുലൈമാനെ അറിയാത്ത മലപ്പുറത്തെ മസ്ജിദ് ഭാരവാഹികള്‍ കുറവാകുമെന്നു നാട്ടുകാര്‍ പറയുന്നു. യാത്രക്കാരനായ സുലൈമാനെ വിവിധനാട്ടുകാര്‍്ക് സുചരിതമാക്കിയിരുന്നു.












Click it and Unblock the Notifications