ക്രിസ്മസ് കരോള്‍ കഴിഞ്ഞ് മടങ്ങവെ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛന്‍ മരിച്ചു; മകന് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ പാലോട് പേരയം സ്വദേശി രമേശൻ ( 48 ) മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ അഭിലാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേശനാണ് ബൈക്ക് ഓടിച്ചിരുന്നത്.

ക്രിസ്മസ് കരോൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചത്. അപകടം നടന്ന ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രമേശനെ രക്ഷിക്കാനായില്ല. പാലോട് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇന്നലെ രാത്രി വഞ്ചുവം ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications