Get Updates
Get notified of breaking news, exclusive insights, and must-see stories!

മുള്ളേരിയയില്‍ സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് തയ്യല്‍ കടയുടമ മരിച്ചു

മുള്ളേരിയ: മുള്ളേരിയയില്‍ സ്‌കൂട്ടറില്‍ മണല്‍ കടത്ത് ലോറിയിടിച്ച് തയ്യല്‍ കടയുടമ ദാരുണമായി മരിച്ചു. മുള്ളേരിയ അന്നപൂര്‍ണ്ണ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ടൈലറിംഗ് കടയുടമ മുള്ളേരിയ അടുക്കത്തെ ബിന്ദു(45)വാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരമണിയോടെ മുള്ളേരിയ കാംപ്‌കോ റോഡില്‍ വാട്ടര്‍ അതോറിറ്റി ടാങ്കിന് സമീപമാണ് അപകടം. കടയിലേക്ക് പോകുന്നതിനിടെ ബിന്ദു സഞ്ചരിച്ച സ്‌കൂട്ടറില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറിഇടിക്കുകയായിരുന്നു. ബിന്ദു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

deathrep

ഭര്‍ത്താവ് വിദ്യാനഗര്‍ കോ-ഓപ്പറേറ്റീവ് പ്രസില്‍ ജീവനക്കാരനായിരുന്ന സുരേഷ് ഏതാനും വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം തയ്യല്‍കട നടത്തി കുടുംബം പുലര്‍ത്തി വരികയായിരുന്നു ബിന്ദു. മകള്‍ ശ്വേതയുടെ വിവാഹം ഒരാഴ്ച മുമ്പാണ് നടന്നത്. ശരത്, ഹര്‍ഷിത എന്നിവര്‍ മറ്റു മക്കളാണ്. മരുമകന്‍: മുകേഷ്.
കുഞ്ഞമ്പു-ലക്ഷ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രേഖ, സീന, ശ്രീജ. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+