കാസർകോട് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ അപകട മരണം ഭാര്യാ വീട്ടിലേക്ക് പോകുന്നതിനിടെ
മുള്ളേരിയ: കാസര്‍കോട് റൂബി മെഡിക്കല്‍ ജീവനക്കാരന്‍ പള്ളഞ്ചി കാട്ടിപ്പാറയിലെ ചന്ദ്രന്‍ എന്ന ബേബി (56) ലോറിയിടിച്ച് മരിച്ചത് ഭാര്യാവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ. രാത്രി കാറഡുക്ക 13-ാം മൈല്‍ ചായിത്തലത്ത് വെച്ചാണ് അപകടം. ജോലി കഴിഞ്ഞ് മുള്ളേരിയയില്‍ ബസിറങ്ങി ഇവിടെ നിന്ന് ഓട്ടോയിലാണ് 13-ാം മൈലിലെത്തിയത്. ചായിത്തലത്തെ ഭാര്യാവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാര്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് പതിറ്റാണ്ടോളമായി കാസര്‍കോട്ടെ വിവിധ മെഡിക്കല്‍ ഷോപ്പുകളിലായി ജോലി ചെയ്തുവരികയായിരുന്നു.
കാട്ടിപ്പാറയിലെ പരേതനായ ദാമോദരന്‍നായര്‍-മങ്ങത്ത് കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതിരൂപ. മക്കള്‍: ദൃശ്യ, ദര്‍ശന. മരുമകന്‍: രാജേഷ് (കുവൈത്ത് എയര്‍പോര്‍ട്ട്). സഹോദരങ്ങള്‍: ഇന്ദുദേവ് (കണ്ടക്ടര്‍), ബാബുരാജ് (സതേണ്‍ റെയില്‍വേ), ഷൈനി, കസ്തൂരി, പ്രസന്ന. ചന്ദ്രന്റെ മരണവിവരമറിഞ്ഞ് കുവൈത്തിലുള്ള മകള്‍ ദൃശ്യ നാട്ടിലേക്ക് പുറപ്പെട്ടു
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ചന്ദ്രന്റെ മൃതദേഹം ചായിത്തലത്തെ ഭാര്യാവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു . തുടര്‍ന്ന് കാട്ടിപ്പാറയിലെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു .












Click it and Unblock the Notifications