സൂര്യാഘാതമേറ്റ് കായംകുളത്ത് ഒരാള്‍ മരിച്ചു... കേരളത്തില്‍ പൊള്ളുന്ന വെയില്‍
ആലപ്പുഴ: കായംകുളത്ത് സൂര്യഘാതമേറ്റ് ഒരു മരണം. ചേരാവള്ളി സ്വദേശി സുഭാഷാണ് മരിച്ചത്. വെള്ളിയാഴ്ച അമ്മാവന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുഭാഷ്.
അടുത്തുള്ള വര്‍ക്ക്‌ഷോപ്പിനരികില്‍ ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ് സുഭാഷിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. അടുത്തള്ള ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേരളത്തില്‍ ഒരാഴ്ചയായി 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കടുത്ത വേനലില്‍ ചുട്ടുപ്പൊള്ളുകയാണ് കേരളം. തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന ജോലിക്കാര്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. താപനില ഇനിയും ഉയരാനാണ് സാധ്യത.
മേയ് അവസാന വാരത്തിലോ ജൂണ്‍ ആദ്യത്തിലോ മഴ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. ഒഡീഷയില്‍ കഴിഞ്ഞ മാസത്തിലായി 30 പോരാണ് സൂര്യാഘാതമേറ്റ് മരിച്ചിരിക്കുന്നത്.












Click it and Unblock the Notifications