Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ആനക്കയത്ത് റബ്ബര്‍ തോട്ടത്തിലേക്ക് പടരുന്നത് തടയുന്നതിനിടെ തീക്കുള്ളില്‍പെട്ട് സ്ഥല ഉടമ മരിച്ചു

മലപ്പുറം: ആനക്കയം പഞ്ചായത്തിലെ ചേപ്പൂര്‍ കോളനിയിലുണ്ടായ തീ പിടുത്തത്തില്‍ ഉടമയായ മങ്കട വേരുംപിലാക്കല്‍ സ്വദേശി ആലങ്ങാടന്‍ ഉമ്മര്‍(67) മരണപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ യാണ് സംഭവം. തന്റെ പറമ്പിലുണ്ടായ തീപിടുത്തം തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പടരുന്നതടയാനുള്ള ശ്രമത്തിനിടയില്‍ തീക്കുള്ളില്‍ അകപ്പെടുകയായിരുന്നു . മഞ്ചേരി അഗ്നി ശമനസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. ടി. ഉമ്മറിന്റെ നേതൃത്വത്തില്‍ എം.പ്രദീപ് കുമാര്‍, ഇ എം അബ്ദു റഫീഖ്, കെ.മുഹമ്മദ് കുട്ടി, പി. പി അബ്ദുസ്സമീം, സനീഷ് പി ചെറിയാന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ:ഖദീജ.മക്കള്‍:അനീസ,അനീബ,അനീസ്. മരുമക്കള്‍:അബ്ദുസ്സലാം (ആമയൂര്‍),ഷൗകത്ത് (പട്ടിക്കാട്), ഷാര്‍ജഹാന.

സഹോദരങ്ങള്‍: മുഹമ്മദ് , അബൂബക്കര്‍, സിദ്ദീഖ് ഹസന്‍ മൗലവി (എന്‍.സി.ടി ട്രസ്റ്റ് വൈസ് ചെയര്‍മാന്‍), അബ്ദുല്‍ അസീസ്.

ummar

മരിച്ച ആലങ്ങാടന്‍ ഉമ്മര്‍(67)

റബ്ബര്‍ തോട്ടവും വേരുംപിലാക്കല്‍ സ്വദേശി ആലങ്ങാടന്‍ ഉമ്മറിന്റേത് തന്നെയാണ്്. സംഭവ സമയത്ത് ആളുകള്‍ പ്രദേശത്ത് ആളുകള്‍ കുറവായതും അപകടത്തിന്റെ തീപടരുന്നത് ഒഴിവാക്കാന്‍ പ്രയാസമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+