കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും തിരിഞ്ഞുനോക്കിയില്ല..വഴിയരികില്‍ ചികിത്സ കിട്ടാതെ മരിച്ച ചെല്ലപ്പനെ തേടി ബന്ധുക്കൾ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ആരും തിരിഞ്ഞുനോക്കാതെ വഴിയരികില്‍ കിടന്ന് ചികിത്സ കിട്ടാതെ മരിച്ച ചെല്ലപ്പന്‍(68) ജീവിച്ചിരുപ്പുള്ള കാര്യം വീട്ടുകാര്‍ അറിയുന്നത് മരണശേഷം. കൊല്ലം കരുനാഗപ്പള്ളികുലശേഖരപുരം കൊച്ചു വീട്ടില്‍ ചെല്ലപ്പന്‍ ആണ് തിങ്കളാഴ്ച മലപ്പുറം കുറ്റിപ്പുറത്തിനടുത്ത തൃക്കണാപുരത്ത് മരിച്ചു കിടന്നത്. രാവിലെ മുതല്‍ റോഡ് ഓരത്ത് കാണപ്പെട്ട ഇയാള്‍ മദ്യപിച്ചു കിടക്കുകയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍.

നിയമം കാറ്റില്‍ പറത്തി നിലമ്പൂർ വനഭൂമിയില്‍ വീട് നിര്‍മ്മാണം, പണിയുന്നത് 37 വീടുകൾനിയമം കാറ്റില്‍ പറത്തി നിലമ്പൂർ വനഭൂമിയില്‍ വീട് നിര്‍മ്മാണം, പണിയുന്നത് 37 വീടുകൾ

അതു കൊണ്ടു തന്നെ ആരും തിരിഞ്ഞു നോക്കിയതുമില്ല.വൈകുന്നേരം കുറ്റിപ്പുറം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ മരണം സംഭവിച്ചിരുന്നു.ചെല്ലപ്പന്‍ കറിപ്പുറത്ത് ചില കടകളില്‍ ജോലിക്ക് നിന്നിരുന്നു. പതിനഞ്ചു വര്‍ഷമായി ഇയാള്‍ തനിച്ചാണു താമസം. മൃതദേഹം പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളെ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന കഥ അറിഞ്ഞത്.

 chellappan

ഇയാള്‍ ജീവിച്ചിരിക്കുന്നത് അറിഞ്ഞതു തന്നെ മരണ വിവരം എത്തിയപ്പോഴായിരുന്നു.കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ചെല്ലപ്പന്‍ വീട്ടുകാരുമായി ഒരു ബന്ധവുമില്ല അതുകൊണ്ടുതന്നെ വീട്ടുകാര്‍ അപ്പേഷണം നടത്താറുമില്ല, മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയിലേക്ക് മാറ്റി രണ്ടാം ദിവസം ഇന്നലെയും ബന്ധുക്കളാരും എത്താത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ല. ഇന്ന് ബന്ധുക്കള്‍ എത്തമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു ചെല്ലപ്പന്റെ മേല്‍വിലാസം കണ്ടെത്തി ബന്ധുക്കളെ അറിയിച്ചപ്പോള്‍ ഇയാള്‍ ജീവിച്ചിരുന്നത് അപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്

കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരം വാസുപ്പടിയില്‍ ഏഴുമണിക്കൂറോളം റോഡരികില്‍ തളര്‍ന്നുകിടന്ന ശേഷം മരിച്ചത്. താമസിച്ചിരുന്നതെന്ന് പറയുന്ന ക്വാര്‍ട്ടേഴ്സിനു സമീപം ഞായറാഴ്ചയാണ് സംഭവം. രാവിലെ 10.30 മുതല്‍ ചെല്ലപ്പന്‍ തൃക്കണാപുരംകുമ്പിടി റോഡരികില്‍ വെയിലേറ്റ് അവശനിലയില്‍ കിടപ്പുണ്ടായിരുന്നു. വൈകിട്ട് ആറോടെ നാട്ടുകാരില്‍ ചിലര്‍ കുറ്റിപ്പുറം പൊലീസില്‍ വിവരമറിയിച്ചു. പഞ്ചായത്ത് അംഗം പി.അനീഷിന്റെയും തങ്ങള്‍പടി സ്വദേശി രാരംകണ്ടത്തില്‍ നൗഷാദിന്റെയും നേതൃത്വത്തില്‍ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേതന്നെ മരണം സംഭവിച്ചിരുന്നതായി താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുറ്റിപ്പുറത്തെ വ്യാപാര സ്ഥാപനത്തില്‍ മുന്‍പ് ജോലിയെടുത്തിരുന്ന ചെല്ലപ്പന്‍ തനിച്ചാണു താമസിച്ചിരുന്നത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ക്വാട്ടേഴ്സിന്റേതെന്നു കരുതുന്ന താക്കോലും ഏതാനും രൂപയും മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റിപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ രേഖകളില്‍നിന്ന് ആളെ തിരിച്ചറിഞ്ഞത്.

സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

തലക്ക് മീതെ ദുരന്തം പോലീസുകാർക്കും രക്ഷയില്ല: പോലീസ് ഔട്ട് പോസ്റ്റിലെ സീലിംഗ് അടർന്നു വീണുതലക്ക് മീതെ ദുരന്തം പോലീസുകാർക്കും രക്ഷയില്ല: പോലീസ് ഔട്ട് പോസ്റ്റിലെ സീലിംഗ് അടർന്നു വീണു

English summary
man died in road with out getting treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X