കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, കാസർകോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം

Google Oneindia Malayalam News

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞ ദിവസം മരണപ്പെട്ട കാസര്‍കോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബിഎം അബ്ദുള്‍ റഹ്മാന്‍ ആണ് മരണപ്പെട്ടിരിക്കുന്നത്. ഇത് കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ്. കര്‍ണാടകത്തില്‍ നിന്നാണ് അബ്ദുള്‍ റഹ്മാന് കൊവിഡ് ബാധിച്ചത് എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

കര്‍ണാടകത്തിലെ ഹുബ്ലിയില്‍ കച്ചവടം നടത്തുകയാണ് അബ്ദുള്‍ റഹ്മാന്‍. രണ്ട് ദിവസം മുന്‍പാണ് മരണം സംഭവിച്ചത്. കര്‍ണാടകത്തില്‍ നിന്നും പനി ബാധിച്ച് അവശനായ നിലയില്‍ ആണ് അബ്ദുള്‍ റഹ്മാനെ കേരളത്തില്‍ എത്തിച്ചത്. ആംബുലന്‍സിലാണ് തലപ്പാടിയിലേക്ക് എത്തിയത്. തുടര്‍ന്ന് അബ്ദുള്‍ റഹ്മാനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

covid

തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്റെ സ്രവം ട്രൂനാറ്റ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ട്രൂനാറ്റ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ് വന്നത്. തുടര്‍ന്ന നടത്തിയ പിസിആര്‍ പരിശോധനയിലും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അബ്ദുള്‍ റഹ്മാനെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍, അബ്ദുള്‍ റഹ്മാന്റെ ബന്ധുക്കള്‍ എന്നിവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ മറ്റാരുമായും അബ്ദുള്‍ റഹ്മാന് സമ്പര്‍ക്കം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

English summary
Man died two days back in Kasarkode confirmed Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X