മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കിടെ വീണു പരിക്കേറ്റ യുവാവ് മരിച്ചു
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ മൈതാനത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി എ.ആര്‍. നഗര്‍ പുകയൂരിലെ പരേതനായ ചക്കിപ്പറമ്പന്‍ അബൂബക്കറിന്റെ മകന്‍ ഷൗക്കത്ത്(30) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് തിരൂരങ്ങാടി ചണ്ടപുറായ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് വീണ് പരിക്കു പറ്റിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മാതാവ്: പാത്തുമ്മ. ഭാര്യ: ആരിഫ. മകള്‍: നാജിഹ

അതേ സമയം വിദ്യാലയങ്ങള്‍ വേനലവധിക്ക് അടച്ചതോടെ മലപ്പുറത്തെ വയലേലകളിലെങ്ങും ഫുട്‌ബോള്‍ ആരവം ഉയര്‍ന്നിട്ടുണ്ട്.
പ്രദേശങ്ങളിലെ യുവജന ക്ലബ്ബുകളാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതാത് പ്രദേശങ്ങളിലെ യുവാക്കളെ ഫുട്‌ബോളില്‍ പരിശീലനം നല്‍കി വാശിയേറിയ മത്സരത്തില്‍ കപ്പെടുക്കണമെന്നതാണ് ടൂര്‍ണ്ണമെന്റുകളെ മുന്നോട്ടു കൊണ്ടു പോകുന്നത്.












Click it and Unblock the Notifications