വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നായാള്‍ മരിച്ചു
മറയൂര്‍: ഞായറാഴ്ച്ച കോവില്‍ക്കടവ് - കാന്തല്ലൂര്‍ റോഡില്‍ ഒാേട്ടാറിക്ഷയും - ജീപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. അഞ്ചുനാട് ഗ്രാമങ്ങളില്‍ ഒന്നായ കീഴാന്തൂര്‍ ഗ്രാമ സ്വദേശി ഗണേശന്‍ ആണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. കോവില്‍ക്കടവില്‍ നിന്നും കാന്തല്ലൂരിലേക്ക് യാത്രക്കാരൂമായ പോയ ഒട്ടോറിക്ഷയില്‍ തോട്ടങ്ങളില്‍ ഓടുന്ന ജീപ്പ് ആനക്കോട്ടപാറക്ക് കഴിഞ്ഞ ദിസമാണ് ഇടിച്ചത്. അപകടത്തില്‍ ഒാേട്ടാഡ്രവവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് അന്ന് അപകടത്തില്‍ പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്ന് അതീവ ഗുരുതരമായി പരിക്കേറ്റ ഗണേശനെ കോയമ്പത്തൂുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കീഴാന്തൂര്‍ ഗ്രാമത്തിലെ പൊതുശ്മാശനത്തില്‍ എത്തിച്ച് സംസ്‌കരിക്കും.












Click it and Unblock the Notifications