പൊലീസിനെ പേടിച്ചോടി:യുവാവ് കിണറ്റില് വീണ് മരിച്ചു
കാസര്‍കോട്: പൊലീസുകാരെന്ന് പറയുമ്പോള്‍ കൊമ്പന്‍ മീശയും ചുവന്ന കണ്ണുമായി ലാത്തിയും വീശി നടക്കുന്ന ഒരു ഭീകര രൂപം സങ്കല്‍പ്പിച്ചിരുന്ന കാലമുണ്ടായിരുന്നു മുമ്പ്. എന്നാല്‍ പിന്നീട് കാലം മാറിവന്നപ്പോള്‍ പൊലീസുകാരെ സുഹൃത്തുക്കളെ പോലെ, അല്ലെങ്കില്‍ അത്തരം ഭീഭത്സസരൂപത്തില്‍ കാണേണ്ടതില്ലെന്ന തിരിച്ചറിവ് വന്നു. പക്ഷെ ഈ കാലത്തും പൊലീസിനെ കണ്ട് ഭയന്നോടുന്ന യുവാക്കളുണ്ടെന്ന് പറയുമ്പോള്‍ അല്പമൊരു കൗതുകം.
പൊലീസിനെ ഭയന്ന് ഓടുന്നു എന്നത് സ്വാവികമാകാം. പക്ഷെ അത് ജീവഹാനി സംഭവിക്കുന്ന നിലയിലെത്തിയിരിക്കുകയാണ്. പൊലീസിനെ ഭയന്ന് രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം വാര്‍ത്തയുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പൊലീസിനെ ഭയന്ന് ഓടിയ യുവാവ് കിണറ്റില് വീണ് മരിച്ചതാണ് പുതിയവാര്‍ത്ത. കാസര്‍കോട് നീലേശ്വരം ചിറപുറത്താണ് സംഭവം. കെവി ശശിധരന്‍ എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു.

സംഭവം കേട്ടയുടന്‍ സിപിഎം വാളടുത്തു. വിഷയത്തില്‍ പ്രതിഷേധിച്ച് നിലേശ്വരം നഗരസഭാ പരിധിയില്‍ വെള്ളിയാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പൊലീസും ഗുണ്ടകളും വീട്ടില്‍ കയറി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കഴക്കൂട്ടത്ത് രണ്ട് യുവാക്കള്‍ ട്രെയിനിന് തലവച്ചത്. ഇതിനെതിരെയും ഇടത് നേതാക്കള്‍ പ്രതഷേധം സംഘടിപ്പിച്ചിരുന്നു. എന്തായാലും ഇനി ആ പഴയ കാലം തിരിച്ചുവരുന്നു. ഏമാന്മാരെ പേടിക്കണം!












Click it and Unblock the Notifications