ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കത്തിക്കരിഞ്ഞ നിലയില്‍
കൊല്ലം: അഞ്ചല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ വെന്ത് മരിച്ച നിലയില്‍. അഞ്ചല്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ ഡ്രൈവര്‍ ഗോപി(58)ആണ് മരിച്ചത്. അകത്തു നിന്ന് ലോക്ക് ചെയ്ത മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഗോപിയെ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പോലീസും അഗ്നിശമന സേനയും എത്തിയപ്പെഴേക്കും ഗോപി മരിച്ച നിലയിലായിരുന്നു. സിഗരറ്റ് കത്തിക്കാനുള്ള ശ്രമത്തിനിടെ പുതപ്പിന് തീപിടിച്ചതാവാമെന്നാണ് പോലീസിന്റെ നിഗമനം. അടുത്തകാലത്തായി തീരെ അവശനായ ഗോപി പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് വിവരം.

ഗോപിയുടെ ഭാര്യ കുമാരി, മകളുടെ പ്രസവ സംബന്ധമായ ആവശ്യത്തിന് മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് എസ്‌ഐ ഗിരീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സുനിത, അനിത, അനീഷ് എന്നവര്‍ മക്കളാണ്. വിശ്വംഭരന്‍, അജയന്‍, നീതു എന്നിവര്‍ മരുമക്കളാണ്.












Click it and Unblock the Notifications