മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് വളര്‍ത്ത് നായയെ സ്‌ക്കൂട്ടറില്‍ കെട്ടി വലിച്ചു: എതിർപ്പ് വകവെക്കാതെ ഉടമ, മാസങ്ങള്‍ക്കിടെ രണ്ടാമത്

Google Oneindia Malayalam News

കോഴിക്കോട്: മാസങ്ങള്‍ക്ക് ശേഷം വീണ്ടും നായയോടുള്ള ക്രൂരത പുറത്തുവരുന്നു. ഉടമസ്ഥന്‍ സ്‌കൂട്ടറില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിട്ടുള്ളത്. മലപ്പുറം ജില്ലയിലെ എടക്കരയിലാണ് പുതിയ സംഭവം. നായയെ കെട്ടിവലിക്കുന്നത് നാട്ടുകാർ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും ഇതൊന്നും വകവെയ്ക്കാതെ ഇയാള്‍ ബൈക്കിന് പിറകിൽ കെട്ടിയ നായയുമായി യാത്ര തുടരുകയായിരുന്നു.

കോവിഡ് പ്രതിരോധം: മാനദണ്ഡ പാലനം ഉറപ്പാക്കാന്‍ കൊല്ലത്ത് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവംകോവിഡ് പ്രതിരോധം: മാനദണ്ഡ പാലനം ഉറപ്പാക്കാന്‍ കൊല്ലത്ത് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം

ഇതോടെ ഇത്തരത്തിൽ മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍ നായയെ കെട്ടിവലിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. വീട്ടിലെ ചെരിപ്പുകളടക്കം വളർത്തുനായ കടിച്ച് നശിപ്പിക്കുകയാണെന്നും അതിനാൽ നായയെ ഉപേക്ഷിക്കാൻ പോകുകയാണെന്നും ഇയാള്‍ പറഞ്ഞതിരുന്നു. ആദ്യം കുറച്ച് ദൂരം വേഗത കുറച്ചെത്തിയ ഇയാള്‍ നാട്ടുകാര്‍ ഈപ്രശ്നത്തിൽ ഇടപെട്ട് തടയാന്‍ ശ്രമിച്ചതോടെ ഇരുചക്രവാഹനത്തിന്റെ സ്പീഡ് കൂട്ടി കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന വണ്ടിയുടെ നമ്പർ വീഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള കെഎല്‍ 11 എഡബ്ലു 5684 എന്ന സ്‌കൂട്ടറാണിത്.

3-dog3-16

സ്കൂട്ടറിൽ കെട്ടി വലിച്ചതോടെ നായക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിന് ശേഷം ആർക്കും ഇയാളെയോ നായയെയോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പരാതികള്‍ ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം ജില്ലയിലെ പറവൂരിലും സമാനമായ സംഭവം നടന്നിരുന്നു. വീട്ടിലെ വളർത്തുനായയെ ഉപേക്ഷിക്കുന്നതിന് വേണ്ടി കാറിന് പുറകില്‍ നായയെ കെട്ടിവലിച്ചതായിരുന്നു സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ കാറുടമയെ പോലീസ് കണ്ടെത്തിയിരുന്നു.

Malappuram
English summary
Man drags his own dog with his bike through road, vehicle identifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X