കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിന്തല്‍മണ്ണയില്‍ ലോക റെക്കോഡിട്ട് വിന്നര്‍ ഷെരീഫ്, കണ്ണുകെട്ടി കാറോട്ടം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കണ്ണുകെട്ടി കാറോടിച്ച് അത്ഭുതം തീര്‍ക്കുകയാണ് ഡോ. വിന്നര്‍ ഷെരീഫ്. ശ്വാസമടക്കിപ്പിടിച്ച് നാടും നഗരവും കാത്തിരുന്ന അര ണിക്കൂറിനൊടുവില്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ പിറന്നത് ലോക റെക്കോഡാണ്.
പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം.സലീം, വിന്നര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപകനും മുഖ്യ പരിശീലകനുമായ ഡോ. വിന്നര്‍ ഷെരീഫ്, രാജേഷ് മാര്‍ത്താണ്ഡം എന്നിവരുടെ നേതൃത്വത്തിലാണ് ലോക റെക്കോഡ് പ്രകടനം നടന്നത്.

winnersherif

രാജേഷ് മാര്‍ത്താണ്ഡം കാറിനു മുകളില്‍ ശീര്‍ഷാസനത്തില്‍ നിന്ന് ഡോ വിന്നര്‍ ഷെരീഫ് കണ്ണുകെട്ടി കാറോടിച്ചായിരുന്നു ലോക റെക്കോര്‍ഡ്് ചരിത്രത്തിലേക്കുള്ള ചുവടുവെപ്പ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്കു സമീപത്തു നിന്നും ആരംഭിച്ച സാഹസിക യാത്ര ബൈപ്പാസ് റോഡില്‍ വളളുവനാട് സാംസ്‌കാരിക മഹോത്സവ വേദിയിലാണ് സമാപിച്ചത്. ജീവിതത്തിനും മരണത്തിനുമിടക്കുള്ള സാഹസിക പ്രകടനം കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. വള്ളുവനാട് തനിമ സാംസ്‌കാരിക മഹോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടൊപ്പം ഇന്നലെ വൈകുന്നേരം നാലു മണിക്കായിരുന്നു ലോക റെക്കോഡ് സാഹസിക യാത്ര നടന്നത്. റെക്കോഡ് പ്രകടനം നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു.

തുടര്‍ന്ന് ജഡ്ജ്‌മെന്റിന്റെ എല്ലാവിധ പരിശോധനകള്‍ക്കും വിധേയമായ ശേഷമാണ് സാഹസിക പ്രകടനം ആരംഭിച്ചത്. യു.ആര്‍.എഫ് അഡ്ജൂഡിക്കേറ്റും ഗിന്നസ് റെക്കോഡ് ഹോള്‍ഡറുമായ സത്താര്‍ ആദൂരാണ് റെക്കോഡ് പ്രകടനം വിലയിരുത്താനെത്തിയത്. തുടര്‍ന്ന് വേദിയില്‍ വെച്ചു തന്നെ വേള്‍ഡ് റെക്കോര്‍ഡ് ജേതാക്കള്‍ക്ക് യു.ആര്‍.എഫ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. വിന്നര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ നേരത്തെ അഞ്ച് റെക്കോഡുകള്‍ നേടി പെരിന്തല്‍മണ്ണ ചരിത്രത്തിലിടം പിടിച്ചിരുന്നു. ഇതോടെ പെരിന്തല്‍മണ്ണയുടെ റെക്കോഡുകളുടെ എണ്ണം ആറായി. ഹോളിവുഡ് ചാനലുകളിലും മറ്റും കണ്ടു വരുന്ന തരത്തിലുള്ള സാഹസിക പ്രകടനത്തിനാണ് പെരിന്തല്‍മണ്ണയിലെ ജനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

(ഫോട്ടോ അടിക്കുറിപ്പ്)

ഡോ.വിന്നര്‍ ഷെരീഫ് കണ്ണുകെട്ടി കാറോടിക്കുന്നു

English summary
man drive his car by tiding eyes and create world record.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X