അങ്കമാലിയിലെ അമ്മാവന്‍ ആരാന്നാ പറഞ്ഞേ...? ഐസിസുകാരന്‍! ചിരിയ്ക്കാന്‍ ഒരു ഐസിസ് കഥ
അങ്കമാലി: "അങ്കമാലിയിലെ അമ്മാവന്‍ ആരാന്നാ പറഞ്ഞേ...? പ്രധാനമന്ത്രി". കിലുക്കം സിനിമയിലെ ഈ ഡയലോഗ് ഓര്‍മ്മയില്ലേ. അങ്ങനെ സ്വന്തമായി ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്ന അങ്കമാലിക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു തീവ്രവാദി കൂടി ഉണ്ട്. വെറും ലോക്കല്‍ തീവ്രവാദിയൊന്നും അല്ല കേട്ടോ. ആള്‍ നല്ല ഇന്റര്‍നാഷണല്‍ തീവ്രവാദിയാണ്. ഐസിസ് ഭീകരന്‍!
ഐസിസുകാര്‍ എന്ന് കേട്ടാല്‍ തന്നെ പേടിയുള്ളവരുടെ അടുത്തേയ്ക്ക് ഐസിസ് ഭീകരന്‍ ചമഞ്ഞ് തട്ടിപ്പിനെത്തിയ അങ്കമാലി സ്വദേശിയാണ് അറസ്റ്റിലായത്. തീവ്രവാദി ചമഞ്ഞ് ഒരു ബാങ്കില്‍ കൊള്ള നടത്താന്‍ എത്തിയതായിരുന്നു അങ്കമാലി കിടങ്ങൂര്‍ യൂദാപുരം സ്വദേശി വിനു (42). ബാങ്ക് അധികൃതര്‍ തന്ത്രപരമായി പൊലീസിനെ വിളിച്ച് വ്യാജ ഐസിസുകാരനെ കുടുക്കുകയായിരുന്നു. ബാങ്ക് മാനേജരും ജീവനക്കാരും നടത്തിയ തന്ത്രപരമായ ഇടപെടലുകളാണ് യുവാവിനെ കുടുക്കിയത്.

തനിയ്ക്ക് അന്‍പത് ലക്ഷം രൂപവേണമെന്നും ഇല്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. കറുത്ത ബനിയനും ജീന്‍സും കണ്ണടയും മങ്കി ക്യാപും ഒക്കെ വച്ചായിരുന്നു മോഷ്ടാവ് ബാങ്കില്‍ എത്തിയത്. ഐസിസ് ഭീകരനാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തി. വിശ്വസിപ്പിയ്ക്കാന്‍ കത്തും നല്‍കി. കത്തില്‍ മലയാളം കണ്ടതോടെ മാനേജര്‍ക്ക് സംശയമായി. ബാങ്കിന് ചുറ്റും ഭീകരരെ നിര്‍ത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ആവശ്യപ്പെട്ട പണം നല്‍കാന്‍ മൂന്ന് മിനിട്ട് അനുവദിയ്ക്കുകയും ചെയ്തു. മാനേജരാകട്ടേ അഞ്ച് മിനിട്ട് തരണെന്ന് പറഞ്ഞ് പൊലീസിനെ വിവരം അറിയിച്ചു. വ്യാജ ഐസിസുകാരന്റെ കൈയ്യിലുണ്ടായിരുന്നത് കളിത്തോക്കും കണ്ടാല്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള വ്യാജ ബോംബുമായിരുന്നു.












Click it and Unblock the Notifications