Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിന് മുന്നില്‍ ഡാന്‍സര്‍ തന്പി ഒന്നുമല്ല

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഡാന്‍സര്‍ തമ്പിയും സഹായിയും ടയറിലൂടെ നടത്തിയ അഭ്യാസ പ്രകടനം മലയാളികള്‍ മറക്കാനിടയില്ല. സാഹസത്തില്‍ നിന്ന് തമ്പിയെ രക്ഷിയ്ക്കാന്‍ ഒടുവില്‍ പൊലീസും ഫയര്‍ഫോഴസുമൊക്കെ വേണ്ടി വന്നു. ചിലര്‍ അങ്ങനെയാണ് പെട്ടന്നുള്ളൊരു തോന്നലില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും പെരിങ്ങമല സ്വദേശിയായ ഒരു യുവാവ് അമ്മയോട് വഴക്കിട്ട് കാട്ടിയ ഒരു സാഹസം ഒടുവില്‍ യുവാവിന് തന്നെ പൊല്ലാപ്പായി.

അമ്മയോട് വഴക്കിട്ടതിന് പെരിങ്ങമ്മല സ്വദേശിയായ ലാലു(28) വീട്ടിലുണ്ടായിരുന്ന ആണി മുഴുവന്‍ വിഴുങ്ങി. ഒറ്റയടിയ്ക്ക് 108 ആണികളാണ് ഇയാള്‍ അകത്താക്കിയത്. അമ്മയോടുള്ള ദേഷ്യമാണ് ലാലു ആണി വിഴുങ്ങി തീര്‍ത്തത്.

Dancer Thampi

എന്നാല്‍ ഞായറാഴ്ച മുതല്‍ തന്നെ ഇയാള്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഒടുവില്‍ കരച്ചിലും ബഹളവും. മെഡിക്കല്‍ കൊളെജ് ആശുപത്രയില്‍ എത്തിയ്ക്കുമ്പോഴേയ്ക്കും ലാലുവിന്റ അവസ്ഥ വളരെ മോശമായി. പരിശോധനയില്‍ വയറിനുള്ളില്‍ ആണികള്‍ തളച്ചത് കണ്ടെത്തി. മണിയ്ക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവില്‍ ഡോക്ടര്‍മാര്‍ 108 ആണികളാണ് പുറത്തെടുത്തത്. ഒരു ഇഞ്ച്, അര ഇഞ്ച്, മുക്കാല്‍ ഇഞ്ച് നീളമുളള ആണികളാണ് കണ്ടെത്തിയത്. ഇയാള്‍ അപകട നില തരണം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+