മൊബൈല്‍ ഫോണില്‍ പാട്ട് കേള്‍ക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

മഞ്ഞാടി കൊമ്പാടി പുത്തന്‍പുരയ്ക്കല്‍ കുട്ടപ്പന്‍പിള്ളുടെ മകനും ഇലക്ട്രീഷ്യനായ അഭിലാഷാ(35)ണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അഭിലാഷിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
ചാര്‍ജ്ജ് ചെയ്യാന്‍ വച്ച ഫോണില്‍ നിന്ന് പാട്ട് കേള്‍ക്കുകയായിരുന്നു അഭിലേഷ്. ഇതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ഉടന്‍ തന്നെ സമീപത്തെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയല്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. അഭിലാഷ് അവിവാഹിതനാണ്. അമ്മ: സരസമ്മ, സഹോദരന്‍: അനീഷ്
ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിയ്ക്കവെ ഫോണ്‍ല്‍ സംസാരിയ്ക്കുന്നതും പാട്ട് കേള്‍ക്കുന്നതുമൊക്കെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications