മരം വീണ് വൈദ്യൂതി തൂണ്‍ തകര്‍ന്നു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കുമ്പള: കാറ്റാടി മരം വൈദ്യുതി കമ്പിക്ക് മേല്‍ വീണ് തൂണ്‍ തകര്‍ന്നു. നാല്‍പത് അടി ഉയരമുള്ള കാറ്റാടി മരമാണ് മറിഞ്ഞു വീണത്. ഈ സമയം ഇതുവഴി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരം ഒടിഞ്ഞ് വീഴുന്നത് കണ്ട് റോഡരികിലെ ചെറിയ കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിച്ചിട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊടിയമ്മ പെര്‍വത്തടുക്കം ശിബിലി മദ്രസക്ക് സമീപം വൈകിട്ടാണ് സംഭവം.

നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ അപകടമാണ് ഒഴിവായത്. മദ്രസാ വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ കടന്നു പോകുന്ന റോഡിന് കുറുകെയാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. കൊടിയമ്മയിലെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ ഫോറസ്ട്രീ വിഭാഗത്തിന്റെ കശുമാവിന്‍ തോട്ടത്തില്‍ ഇത്തരത്തില്‍ ഉണങ്ങിയ മരങ്ങള്‍ വീണ് വൈദ്യൂതി തൂണും കമ്പിയും തകരുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ഇതേ സ്ഥലത്ത് തന്നെയുള്ള പതിനൊന്ന് കെ.വി. ലൈനില്‍ മരം വീണ് വന്‍ അപകടത്തില്‍ നിന്ന് കാര്‍ യാത്രികന്‍ തലനാരിഴക്കാണ് രക്ഷപെട്ടത്. ഇവിടെ ഇത്തരത്തില്‍ ലൈനില്‍ തൊട്ടുരുമ്മി കിടക്കുന്ന നിരവധി മരങ്ങളുണ്ട്.












Click it and Unblock the Notifications