വൈഫൈ റേഞ്ചിനായി കെട്ടിടത്തിന് മുകളിൽ കയറി, കാൽ വഴുതി താഴെ വീണ് യുവാവ് മരിച്ചു !!!
മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യുവിന്റെ മകന്‍ ഡൊമിനിക് (18) ആണ് മരിച്ചത്.
ഇടുക്കി: വൈഫൈ റേഞ്ച് ലഭിയ്ക്കാനായി കെട്ടിടത്തിന് മുകളില്‍ കയറിയെ യുവാവ് വീണു മരിച്ചു. മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യുവിന്റെ മകന്‍ ഡൊമിനിക് (18) ആണ് മരിച്ചത്. ഹേമക്കടവില്‍ അമ്മ വത്സമ്മയ്ക്കും, സഹോദരി ജീനയ്ക്കും ഒപ്പം വാടകയ്ക്ക് താമസിയ്ക്കുകയാണ് ഡൊമിനിക്ക്.

പുളിയന്‍മലയില്‍ ഡൊമിനിക് ജോലി ചെയ്യുന്ന കടയ്ക്ക് സമീപമുളള കെട്ടിടത്തില്‍ വൈഫൈ ഉണ്ട്. ഇത് ലഭിയ്ക്കാനായി നാലു നില കെട്ടിടത്തിന്റെ മുകളില്‍ കയറിയതായിരുന്നു. സുഹൃത്തിന്റെ ഫോണുമായാണ് ഡൊമിനിക് പോയത്. കെട്ടിടത്തിന് മുകളിലൂടെ നടക്കുമ്പോള്‍ കാല് വഴുതി താഴെ വീണതാകാനാണ് സാധ്യത എന്ന് പോലീസ് പറയുന്നു.

ഡൊമിനിക് താഴെ വീഴുന്നത് കണ്ട് നാട്ടുകാര്‍ ഓടി എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications