Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയില്‍ വീട്ടിലേക്കു വരുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: മലപ്പുറം പൂക്കോട്ടുപാടത്ത് ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് പരതയില്‍ പരേതനായ കാരക്കോടന്‍ രാമന്റെ മകന്‍ വിജയന്‍ (43) ആണ് മരിച്ചത്. രാത്രി പത്തുമണിയോടെയാണ് അപകടം. വീട്ടിലേക്ക് വരുമ്പോള്‍ മുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും വിജയനെ കരക്ക് കയറ്റി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കോട്ടുംപാടം അഡീഷണല്‍ എസ് ഐ ജോര്‍ജ്ജ് ചെറിയാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മാതാവ് : നീലി, ഭാര്യ : സിന്ധു, മക്കള്‍: കാര്‍ത്തിക, കീര്‍ത്തന, ദേവിക എന്ന കുഞ്ഞാറ്റ.

vijayan

ഷീറ്റ് കട്ടര്‍ ഉപയോഗിച്ച് യുവാവ് സ്വയം കറുത്തറുത്ത് മരിച്ചു

മഞ്ചേരി: ഷീറ്റ് കട്ടര്‍ ഉപയോഗിച്ച് യുവാവ് സ്വന്തം കഴുത്ത് അറുത്ത് മരിച്ചു. പട്ടാമ്പി കോഴിക്കാട്ടിരി മണ്ടിത്തൊടി പള്ളിയാലില്‍ സുകുമാരന്റെ മകന്‍ അമ്പാടി (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. വെല്‍ഡിംഗ് ജോലിക്കാരനായ അമ്പാടി കുറച്ചു കാലമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ പലതവണ അമ്പാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്ന തായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ മദ്യപിച്ചെത്തിയ ഇയാള്‍ ആദ്യം സ്വന്തം കൈത്തണ്ട മുറിക്കുകയും തടയാനെത്തിയ സുഹൃത്തുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വന്തം കഴുത്തു മുറിക്കുകയുമായിരുന്നു. ഉടന്‍ പട്ടാമ്പിയിലെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ നാലര മണിയോടെ മരണപ്പെടുകയായിരുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അവിവാഹിതനായ അമ്പാടിയുടെ മാതാവ്: സരോജിനി, സഹോദരങ്ങള്‍: മനോജ്, ശ്രീജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+