കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി? സംഭവം വയനാട്ടില്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വ്യാപാരിയെ തല്ലിക്കൊന്ന് കടയ്ക്കുള്ളില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി കോടതിയ്ക്ക് സമീപമാണ് സംഭവം.

കോടതിയ്ക്ക് സമീപത്തെ സ്വരാജ് ഓട്ടോ മൊബൈല്‍സ് ഉടമ പിജി രാജേഷ് (റെജി-45) ന്റെ മൃതദേഹമാണ് കടയ്ക്കുള്ളില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

hanging-rope

തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിയ്ക്കുന്നത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. റെജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ മരണത്തെപ്പറ്റി കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ. മണിച്ചിറ ശ്രീഗംഗയില്‍ ഗംഗാധരന്റെ മകനാണ് രാജേഷ്. ഭാര്യ ഷീജ, മക്കള്‍, സജിന്‍, സോനു

English summary
Man found dead inside a shop in Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X