Get Updates
Get notified of breaking news, exclusive insights, and must-see stories!

ബമ്പറടിച്ചത് ആറുകോടി, രത്‌നാകരന്‍ പിള്ളയ്ക്ക് ഇനി നിറവേറ്റാനുള്ളത് ഈ ആഗ്രഹങ്ങളാണ്

വല്ലപ്പോഴും മാത്രമേ താന്‍ ടിക്കറ്റ് എടുക്കാറുള്ളൂവെന്നും പിള്ള പറഞ്ഞു

കിളിമാനൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ആറുകോടി രൂപയുടെ ബമ്പര്‍ ഭാഗ്യക്കുറി ലഭിച്ചത് കിളിമാനൂരിലെ രത്‌നാകരന്‍ പിള്ളയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാതെയാണ് അദ്ദേഹത്തെ തേടി ഈ മഹാഭാഗ്യമെത്തിയിരിക്കുന്നത്. സംസ്ഥാന ബമ്പറടിച്ചതൊന്നും രത്‌നാകരന്‍ പിള്ള യഥാര്‍ഥത്തില്‍ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

ഭാര്യ ഫോണ്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ബമ്പറടിച്ച കാര്യം അറിയുന്നത്. പിന്നീട് വീട്ടിലെത്തി ഷര്‍ട്ടിന്റെ പോക്കറ്റിലെ ഭാഗ്യക്കുറി പരിശോധിച്ചാണ് രത്‌നാകരന്‍ പിള്ള സമ്മാനം ഉറപ്പിച്ചത്. സമ്മാനത്തുക ഏറ്റവും ആവശ്യമുള്ളവര്‍ക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറയുന്നു.

ടിക്കറ്റ് പരിശോധിക്കാന്‍ മറന്നു

ടിക്കറ്റ് പരിശോധിക്കാന്‍ മറന്നു

രാവിലെ പത്രത്തില്‍ ടിക്കറ്റ് ഫലം പരിശോധിക്കണമെന്ന് പിള്ള വിചാരിച്ചിരുന്നു. എന്നാല്‍ സമീപപ്രദേശങ്ങളിലാണ് ഒന്നാം സമ്മാനം അടിച്ചതെന്നറിഞ്ഞതോടെ നിരാശനായി. ഇതോടെ അദ്ദേഹം ടിക്കറ്റ് നോക്കാതെ വാടകയ്‌ക്കെടുത്ത തടിമില്ലില്‍ രാവിലെ പണിക്ക് പോയി. വൈകിട്ട് സംശയം തോന്നി ഭാര്യ ബേബി വിളിച്ചതോടെ പത്രം പരിശോധിച്ച് ബമ്പര്‍ അടിച്ചതായി ഉറപ്പിക്കുകയായിരുന്നു. എല്‍ ഇ 261550 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

ടിക്കറ്റെടുത്തത് വികലാംഗരെ സഹായിക്കാന്‍

ടിക്കറ്റെടുത്തത് വികലാംഗരെ സഹായിക്കാന്‍

ഏതെങ്കിലും തരത്തില്‍ അവശത അനുഭവിക്കുന്ന ടിക്കറ്റ് വില്‍പനക്കാരില്‍ നിന്ന് ടിക്കറ്റ് വാങ്ങിയാണ് രത്‌നാകരന്‍ പിള്ള അവരെ സഹായിക്കാറുള്ളത്. വികലാംഗരായ തൊഴിലാളികള്‍ക്ക് എന്തെങ്കിലും സഹായം ആകട്ടെ എന്ന് കരുതിയാണ് ഇത്. സമ്മാനമല്ല സഹായമാണ് താന്‍ വലുതായി കാണുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം വല്ലപ്പോഴും മാത്രമേ താന്‍ ടിക്കറ്റ് എടുക്കാറുള്ളൂവെന്നും പിള്ള പറഞ്ഞു.

കടം തീര്‍ക്കണം

കടം തീര്‍ക്കണം

പണം കൊണ്ട് രാജാവിനെ പോലെ ജീവിക്കാന്‍ താനില്ലെന്നാണ് പിള്ള പറയുന്നത്. പ്രധാനമായും കിട്ടുന്ന പണം കൊണ്ട് തന്റെ കടങ്ങളെല്ലാം തീര്‍ക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മടവൂരില്‍ 23 വര്‍ഷമായി തടിമില്ല് വാടകയ്ക്ക് എടുത്ത് നടത്തി വരികയാണ് പിള്ള. അഞ്ചു മക്കളില്‍ രണ്ടുപേര്‍ക്ക് മാത്രമേ വീടുള്ളു. ബാക്കിയുള്ളവര്‍ക്ക് വീട് വച്ച് നല്‍കണം എന്നും പിള്ള പറയുന്നു.

ഭൂരഹിതരെ സഹായിക്കും

ഭൂരഹിതരെ സഹായിക്കും

കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് രത്‌നാകരന്‍ പിള്ള. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഒരുപാട് സ്വാധീനമുള്ളയാളാണ് പിള്ള. അതുകൊണ്ട് ബമ്പറടിച്ച തുക കൊണ്ട് ഒരുപാട് പദ്ധതികള്‍ നടപ്പിലാക്കാനാനൊരുങ്ങുകയാണ് അദ്ദേഹം. കീഴ്‌പേരൂര്‍ വാര്‍ഡില്‍ ഭൂരഹിതര്‍ക്ക് വീടുവെക്കാനായി മൂന്നു സെന്റ് വാങ്ങി നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ കഴിഞ്ഞ വേനല്‍കാലത്ത് വാഹനങ്ങളില്‍ വെള്ളം വിതരണം ചെയ്ത് അദ്ദേഹം മാതൃകയായിരുന്നു. ഏകദേശം 28 ലക്ഷം ലിറ്റര്‍ വെള്ളം ഒന്നരലക്ഷം രൂപ ചെലവിട്ടാണ് പിള്ള വിതരണം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+