കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാർത്തകൾ തുണ: വിഷ്ണുവിന് തിരിച്ച് കിട്ടിയത് ജീവിതം, ബാഗ് ലഭിച്ചത് ക്ഷേത്രത്തിനടുത്ത് നിന്ന്!!

Google Oneindia Malayalam News

തൃശൂർ: നഷ്ടപ്പെട്ടു പോയെന്ന് കരുതിയ ജീവിതമാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ വിഷ്ണുവിന് തിരികെ ലഭിച്ചത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലിരിക്കെ വിഷ്ണൂവിന്റെ ബാഗ് നഷ്ടമായ വിവരം സോഷ്യൽ മീഡിയ വഴിയാണ് ജനങ്ങളിലേക്കെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജോലി ലഭിച്ച ജർമൻ കമ്പനിയിൽ സർട്ടിക്കിഫിക്കറ്റുകൾ സമർപ്പിക്കാൻ പോകുന്നതിനിടെയാണ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണുവിന്റെ ബാഗ് നഷ്ടമാകുന്നത്.

അടുത്ത മുഖ്യമന്ത്രി ഉദ്ധവോ? മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം ഇങ്ങനെ, ഇളമുറക്കാരന് എതിർപ്പ്!!അടുത്ത മുഖ്യമന്ത്രി ഉദ്ധവോ? മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം ഇങ്ങനെ, ഇളമുറക്കാരന് എതിർപ്പ്!!

നഷ്ടപ്പെട്ട ബാഗ് പിന്നീട് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് തിരികെ ലഭിച്ചത്. തളിക്കുളം സ്വദേശികളായ രണ്ട് യുവാക്കളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. സംശയം തോന്നിയതോടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെട്ട ബാഗ് ഇവർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തുടർന്ന് പോലീസ് വിഷ്ണുവിന് ബാഗ് കൈമാറുകയും ചെയ്തുു.

vishnu-15738464

തൃശൂർ റെയിൽവേ സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിലിരിക്കെയാണ് ബാഗ് നഷ്ടമായതെങ്കിലും സിസിടിവിയുടെ അഭാവം മൂലം കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കാണാതായ ബാഗ് കണ്ടെത്താൻ കഴിഞ്ഞില്ല. ആഗ്രഹിച്ച് ലഭിച്ച ജോലി നഷ്ടമാകുമെന്ന ആശങ്കയായിരുന്നു വിഷ്ണുവിനെ തളർത്തിയത്. ജോലിക്ക് ഹാജരാകുന്നതിനാവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്ക് പുറമേ പാസ്പോർട്ട് കപ്പൽ യാത്രക്കാവശ്യമായ ലൈസൻസ് എന്നിവയും നഷ്ടമായ ബാഗിലുൾപ്പെട്ടിരുന്നു.

സോഷ്യൽമീഡിയകൾക്ക് പുറമേ വിഷ്ണുവിന് സഹായഭ്യർത്ഥിച്ച് മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. ബാഗ് ആരെടുത്താലും സർട്ടിഫിക്കറ്റുകൾ മാത്രം തിരിച്ചേൽപ്പിക്കണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യർത്ഥന. സിനിമാ താരം സണ്ണി വെയിനുൾപ്പെടെയുള്ളവർ വിഷ്ണുവിനായി സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
Man gets back his certificates goes missing from Thrissur railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X