Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. 23 കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 43 കാരനായ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് മുമ്പ് ഒരു മിസ്ഡ് കോളിലൂടെയാണ് മുഹമ്മദ് യുവതിയെ പരിചയപ്പെട്ടത്. വിവാഹത്തിന് ശേഷവും ഫോണില്‍ ബന്ധം തുടര്‍ന്നിരുന്നു എന്ന് പൊലീസ് പറഞ്ഞു.

womam-abuse

എറണാകുളം ചിറ്റൂര്‍ സ്വദേശിയായ യുവതിയെ വാരപ്പുഴ കോതാടാണ് വിവാഹം കഴിപ്പിച്ചയച്ചത്. കഴിഞ്ഞ മാസം 18 ന് യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷനിലൂടെ യുവതി കണ്ണൂരുണ്ടെന്ന് മനസ്സിലാക്കി.

പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതോടെ അന്വേഷണം തടസ്സപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചാണ് മുഹമ്മദിനെ കുറിച്ച് മനസ്സിലാക്കിയത്. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും കണ്ണൂരിലെ ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

രണ്ടാഴ്ചയോളം വിവിധ ഹോസ്റ്റലില്‍ താമസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മരക്കച്ചവടക്കാരനായ മുഹമ്മദിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+